ഐക്യത്തിന്റെ ഏകസ്വരം; അനിശ്ചിതത്വങ്ങൾക്ക്‌ ഒടുവിൽ ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം നിൽക്കാൻ കേരള നേതാക്കൾ.
Kerala

ഐക്യത്തിന്റെ ഏകസ്വരം; അനിശ്ചിതത്വങ്ങൾക്ക്‌ ഒടുവിൽ ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം നിൽക്കാൻ കേരള നേതാക്കൾ.

Spread the love

തിരുവനന്തപുരം :സംസ്ഥാന രാഷ്ട്രീയത്തെ അനിശ്ചിതത്വത്തിലാക്കിയ അഞ്ചു ദിവസങ്ങൾക്ക് ശേഷം, കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടലിനെത്തുടർന്ന് നിർണ്ണായകമായ ചർച്ചകൾ നടന്നു. ഇതിനു പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ നേതൃത്വത്തിൽ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. ജോസഫ് എന്നിവർ സംയുക്തമായി മാധ്യമപ്രവർത്തകരെ കണ്ടു. നേതാക്കൾക്ക് വേണ്ടി പ്രവർത്തകർ തെരുവിൽ ഇറങ്ങുന്നതിനെയും ഗ്രൂപ്പ് തിരിച്ചുള്ള പ്രകടനങ്ങളെയും യോഗം ഗൗരവമായി വിലയിരുത്തി.

വി.ഡി. സതീശന്റെ നിലപാട്

പാർട്ടിയിൽ ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ ഒട്ടും ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. വലിയൊരു വിജയം നേടിയതിന് തൊട്ടുപിന്നാലെ ഇങ്ങനെയുള്ള സംഭവവികാസങ്ങൾ ഉണ്ടാകുന്നത് കോൺഗ്രസിന് ചേർന്നതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആർക്കും വേണ്ടി പ്രത്യേകമായ പ്രചരണങ്ങൾ നടത്തരുതെന്നും, അനാവശ്യമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ ഇന്ന് രാത്രി തന്നെ നീക്കം ചെയ്യണമെന്നും അദ്ദേഹം പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

കെ.സി. വേണുഗോപാലിന്റെയും രമേശ്ചെന്നിത്തലയുടെയും പ്രതികരണം

കോൺഗ്രസ് പ്രവർത്തകർക്ക് നേതാക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് തെറ്റല്ലെങ്കിലും, സംഘടനയ്ക്ക് വിരുദ്ധമായ രീതിയിൽ ബാനറുകളും പോസ്റ്ററുകളും ഉയർത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളുടെ മുൻപിൽ പാർട്ടിയെക്കുറിച്ച് മോശമായ ചിത്രം ഉണ്ടാക്കുമെന്നും അച്ചടക്കമില്ലാത്ത പ്രവർത്തനങ്ങൾ അണികളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തലയും കൂട്ടിച്ചേർത്തു.

ഐക്യത്തോടെയുള്ള മുന്നേറ്റം

കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനത്തോടൊപ്പവും എല്ലാവരും ഒരുമിച്ച് നിൽക്കുമെന്ന് സണ്ണി . ജോസഫ് വ്യക്തമാക്കി. നേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾ ഏകസ്വരത്തിൽ അംഗീകരിക്കുമെന്നും പാർട്ടിക്കുള്ളിലെ ഐക്യം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

09/05/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534