സ്ത്രീകളെ വീടിനുള്ളിൽ അടച്ചിടുന്നത് ഫ്യൂഡൽ ചിന്ത’; കാന്തപുരത്തിന്റെ നിർദേശത്തിന് എതിരെ മന്ത്രി ബിന്ദു കൃഷ്ണ
Kerala

സ്ത്രീകളെ വീടിനുള്ളിൽ അടച്ചിടുന്നത് ഫ്യൂഡൽ ചിന്ത’; കാന്തപുരത്തിന്റെ നിർദേശത്തിന് എതിരെ മന്ത്രി ബിന്ദു കൃഷ്ണ

Spread the love

കൊല്ലം: സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങരുതെന്നും വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നിർദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീകളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടണമെന്ന ചിന്താഗതി ഫ്യൂഡൽ കാലഘട്ടത്തിന്റേതാണെന്നും ആധുനിക കേരളത്തിൽ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകൾ പുറത്തിറങ്ങരുത് എന്ന നിലപാടിനോട് യോജിക്കാനാകില്ല. സംസ്ഥാനത്തെ മന്ത്രിസഭയിലും പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രഗത്ഭരായ നിരവധി സ്ത്രീകളുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ മുന്നിലെത്തിക്കൊണ്ടിരിക്കുമ്പോൾ അവരെ വീടുകളിൽ മാത്രം ഒതുക്കാനുള്ള ആഹ്വാനം കാലത്തിന് നിരക്കാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ രാഷ്ട്രപതി പോലും വനിതയാണെന്ന കാര്യം മറക്കരുത്. കേരളത്തിൽ മുസ്ലിം സ്ത്രീകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടുകയും ജനപ്രതിനിധികളായി പ്രവർത്തിക്കുകയും സമൂഹത്തിന്റെ മുൻനിരയിൽ സജീവ സാന്നിധ്യമാവുകയും ചെയ്യുന്നുണ്ട്. സ്ത്രീകളുടെ കഴിവും സാമൂഹിക പങ്കാളിത്തവും തടയുന്നതിനുപകരം കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള വിഭാഗം മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയ സർക്കുലറാണ് വിവാദത്തിന് വഴിവച്ചത്. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ ‘പ്രദർശിപ്പിക്കുന്നത്’ വിശ്വാസികൾക്ക് ചേർന്നതല്ലെന്നും മതപരമായി അനുവദനീയമല്ലെന്നുമായിരുന്നു സർക്കുലറിലെ നിർദേശം.

വിമർശനങ്ങൾ ഉയർന്നിട്ടും സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും അവർ വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമുള്ള നിലപാട് കാന്തപുരം ആവർത്തിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ വസ്ത്രധാരണമോ പൊതുസാന്നിധ്യമോ ചൂണ്ടിക്കാട്ടി അവരുടെ സാമൂഹിക ഇടപെടലുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസം, രാഷ്ട്രീയം, ഭരണരംഗം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾക്ക് തുല്യമായ അവസരം ഉറപ്പാക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും നിയന്ത്രിക്കുന്ന സമീപനങ്ങൾ കേരളത്തിന്റെ പുരോഗമന സമൂഹം തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു.

‘സ്ത്രീകൾ വീടിനുള്ളിൽ മാത്രം കഴിയേണ്ടവരല്ല; സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടവരാണ്’ എന്ന നിലപാടാണ് കേരളം ഉയർത്തിപ്പിടിക്കേണ്ടതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

31/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534