ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിലെ നിറവ്യത്യാസം നെയ്യാണെന്ന് സ്ഥിരീകരിച്ചു; കഴുകി വൃത്തിയാക്കി
Kerala

ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിലെ നിറവ്യത്യാസം നെയ്യാണെന്ന് സ്ഥിരീകരിച്ചു; കഴുകി വൃത്തിയാക്കി

Spread the love

ശബരിമല: ശബരിമല സന്നിധാനത്തെ  ശ്രീകോവിലിന്റെ മേൽക്കൂരയിൽ കണ്ടെത്തിയ അസാധാരണമായ നിറവ്യത്യാസം നെയ്യാണെന്ന് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ശ്രീകോവിലിന്റെ മുകളിലേക്ക് നെയ്യൊഴിച്ചതാണ് ഇതിന് കാരണമായതെന്ന് അധികൃതർ കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് ശ്രീകോവിലിന്റെ സ്വർണ്ണം പൊതിഞ്ഞ മേൽക്കൂരയിൽ മൂന്നിടത്തായി അസാധാരണമായ രീതിയിൽ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ ഇത് നെയ്യാണെന്ന് വ്യക്തമായിരുന്നു.

തുടർന്ന് സ്പെഷ്യൽ കമ്മീഷണറുടെ പ്രത്യേക അനുമതിയോടെ ഇന്ന് ശ്രീകോവിലിന്റെ മേൽക്കൂര പൂർണ്ണമായും കഴുകി വൃത്തിയാക്കി. ഇതോടെ മേൽക്കൂരയുടെ നിറവ്യത്യാസം മാറി പഴയപടിയായിട്ടുണ്ട്. സ്വർണ്ണപ്പാളികൾക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

 

 

17/06/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534