കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ മെമു സർവീസുകൾ അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യം നടപ്പാക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പുനൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. ഗേജ് മാറ്റവും വൈദ്യുതീകരണവും പൂർത്തിയായിട്ടും പകൽസമയത്ത് യാത്രക്കാർക്ക് സൗകര്യപ്രദമായ ട്രെയിനുകളില്ലാത്തത് പരിഹരിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ദക്ഷിണ റെയിൽവേ നടപടികൾ ത്വരിതപ്പെടുത്തിയത്. പുതിയ മെമു റേക്കുകൾ കൊല്ലത്തിന് അനുവദിക്കുന്നതോടെ കൊല്ലം–ചെങ്കോട്ട പാതയിൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. നാഗർകോവിൽ, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്നുള്ള ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുമായി കണക്ഷൻ ലഭിക്കുന്നവിധം കൊല്ലം–തിരുനെൽവേലി ട്രെയിൻ സർവീസ് പുനരാരംഭിക്കണമെന്ന…
ചേരാനല്ലൂർ വാഹനാപകടക്കേസ്: എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയതിന് എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സി.ഐ ശ്യാംകുമാർ കെ.എസ്., എസ്.എച്ച്.ഒ വിശ്വജിത്ത്, ഗ്രേഡ് എസ്.ഐ കെ.ടി. മനോജ്, സി.പി.ഒ അരുൺ ജിത്ത് എന്നിവർക്കെതിരെയാണ് നടപടി. അഡീഷണൽ ജില്ലാ ജഡ്ജിയുടെ 17-കാരനായ മകൻ ഓടിച്ച ആഡംബര ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിലാണ് നടപടി. പ്രതിയെ സംരക്ഷിക്കുന്ന തരത്തിൽ ദുർബലമായ വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ തയ്യാറാക്കുകയും പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ…





