Month: June, 2026

വ്യാജ മാധ്യമപ്രവർത്തകർക്കെതിരെ കർശന നടപടി വേണം: രമേശ് ചെന്നിത്തലയ്ക്ക് JMA നിവേദനം നൽകി
Kerala

വ്യാജ മാധ്യമപ്രവർത്തകർക്കെതിരെ കർശന നടപടി വേണം: രമേശ് ചെന്നിത്തലയ്ക്ക് JMA നിവേദനം നൽകി

തിരുവനന്തപുരം: മാധ്യമരംഗത്തെ ശുദ്ധീകരിക്കുന്നതിനും യഥാർത്ഥ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ സംഘടനയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിക്കുകയും, മാധ്യമരംഗം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സുപ്രധാന നിവേദനം സമർപ്പിക്കുകയും ചെയ്തു. മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും വിശ്വാസ്യത തകർക്കുന്ന രീതിയിൽ വ്യാജന്മാർ പെരുകുന്നത് തടയാൻ അടിയന്തര ഇടപെടൽ വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. പ്രധാന ആവശ്യങ്ങൾ: പ്രസ്സ് പാസുകളിൽ പരിശോധന: നിലവിൽ…

ബന്ധുനിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജി വെച്ചു
Kerala

ബന്ധുനിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജി വെച്ചു

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വെച്ചു. രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രി വി. ഡി. സതീശന് കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബെന്നി തോമസിനെ നിയമിച്ചതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. കെപിസിസി യോഗത്തിൽ വിമർശനം, ന്യായീകരിച്ച് മന്ത്രി കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിൽ ഈ ബന്ധു നിയമനത്തിനെതിരെ മന്ത്രി സണ്ണി ജോസഫിന് നേരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. എന്നാൽ, പാർട്ടിയിൽ നിന്ന് വിമർശനമുണ്ടായാലും…

അനധികൃത കുടിയേറ്റം: കൊല്ലത്ത് ബംഗ്ലാദേശ് ദമ്പതികൾ പോലീസ് പിടിയിൽ
Kerala

അനധികൃത കുടിയേറ്റം: കൊല്ലത്ത് ബംഗ്ലാദേശ് ദമ്പതികൾ പോലീസ് പിടിയിൽ

കൊല്ലം : ആവശ്യമായ യാത്രാരേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച് കൊല്ലം ജില്ലയിലെ ചവറയിൽ താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശികളായ ദമ്പതികളെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബഗർഹട്ട് ജില്ലയിൽ വാർഡ് 4 ഗുൽഷാ ഗലി സ്വദേശിയായ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ​കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ്-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ (ജൂൺ 6) വൈകിട്ടോടെ നടത്തിയ പരിശോധനയിലാണ് ഇവർ…

‘ഓപ്പറേഷൻ പി-ഹണ്ട്’: കൊല്ലം സിറ്റിയിൽ 9 കേന്ദ്രങ്ങളിൽ റെയ്ഡ്; 4 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
Kerala

‘ഓപ്പറേഷൻ പി-ഹണ്ട്’: കൊല്ലം സിറ്റിയിൽ 9 കേന്ദ്രങ്ങളിൽ റെയ്ഡ്; 4 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

കൊല്ലം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ തിരയുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ പി-ഹണ്ട്’ പരിശോധനയുടെ ഭാഗമായി കൊല്ലം സിറ്റിയിൽ വ്യാപക റെയ്ഡ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി 9 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 4 കേസുകൾ രജിസ്റ്റർ ചെയ്യുകയും 4 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ ഒരിടത്ത് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള റിപ്പോർട്ടും സമർപ്പിച്ചു. കൊല്ലം ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, ചവറ, ചാത്തന്നൂർ, പാരിപ്പള്ളി എന്നീ പോലീസ്…

സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ഡൽഹിയിലെത്തി; കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ പ്രതിഷേധം
National

സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ഡൽഹിയിലെത്തി; കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ പ്രതിഷേധം

ന്യൂഡൽഹി: സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ഡൽഹിയിലെത്തി. അമേരിക്കയിൽ നിന്നും വിമാനമാർഗം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങും. നീറ്റ് (NEET) പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി ഉണ്ടായ ഗുരുതര വീഴ്ചകൾ മുൻനിർത്തി കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ശക്തമായ ആവശ്യവുമായാണ് സി.ജെ.പി  തെരുവിലിറങ്ങുന്നത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ദേശീയ തലത്തിൽ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷാ നടത്തിപ്പിൽ രണ്ടുതവണയാണ് വലിയ രീതിയിലുള്ള വീഴ്ചകൾ…

കോതമംഗലം സി.ഐക്കെതിരെ ഭീഷണിയുമായി അർജുൻ ആയങ്കി: ‘പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ല
Kerala

കോതമംഗലം സി.ഐക്കെതിരെ ഭീഷണിയുമായി അർജുൻ ആയങ്കി: ‘പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ല

കോതമംഗലം: കോതമംഗലം പൊലീസ്  ഇൻസ്പെക്ടർ  പ്രശാന്തിനെതിരെ പരസ്യ ഭീഷണിയുമായി സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ കേസുകളിലെ പ്രതി അർജുൻ ആയങ്കി. കോതമംഗലത്തെ ഒരു റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം പാർട്ടി നടത്തുന്നതിനിടയിൽ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അർജുൻ ആയങ്കിയെ പിടികൂടിയിരുന്നു.  വലിയൊരു കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചനയ്ക്കിടയിലാണ് പ്രതിയെ പിടികൂടിയതെന്നാണ് പൊലീസിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് സി.ഐക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അർജുൻ ഭീഷണി മുഴക്കിയത്. “പെൻഷൻ വാങ്ങി സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല” എന്നും, തന്റെ ജീവിതം നശിപ്പിച്ച ഉദ്യോഗസ്ഥനോട് “യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു” എന്നുമാണ് അർജുൻ ആയങ്കി ഫേസ്ബുക്കിൽ…

ബിജെപി വിട്ട് കെ. അണ്ണാമലൈ; രാജിക്കത്ത് സ്വീകരിച്ചു, പുതിയ പാർട്ടി പ്രഖ്യാപനത്തിന് സാധ്യത
National

ബിജെപി വിട്ട് കെ. അണ്ണാമലൈ; രാജിക്കത്ത് സ്വീകരിച്ചു, പുതിയ പാർട്ടി പ്രഖ്യാപനത്തിന് സാധ്യത

ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. അണ്ണാമലൈ സമർപ്പിച്ച അഞ്ചു പേജുള്ള രാജി അപേക്ഷ സ്വീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രസ്താവനയിലൂടെ ഔദ്യോഗികമായി അറിയിച്ചു. ബിജെപി വിടുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായി സംവദിക്കുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജി അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര നേതൃത്വത്തിന്റെ വാർത്താക്കുറിപ്പ് പുറത്തുവന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലെത്തിയ അണ്ണാമലൈ, ദേശീയ…

മാസപ്പടി കേസ്: സി.എം.ആർ.എല്ലിന് കനത്ത തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Kerala

മാസപ്പടി കേസ്: സി.എം.ആർ.എല്ലിന് കനത്ത തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (CMRL) കേരള ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനിയും ഉദ്യോഗസ്ഥരും സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇ.ഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൂർണ്ണമായും ശരിവെക്കുകയായിരുന്നു. പ്രാഥമിക ഘട്ടത്തിലുള്ള ഒരു…

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോടിയേരിയുടെ ഭാര്യ വിനോദിനി; ‘വിളിച്ചാൽ ഫോൺ പോലും എടുക്കില്ല
Kerala

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോടിയേരിയുടെ ഭാര്യ വിനോദിനി; ‘വിളിച്ചാൽ ഫോൺ പോലും എടുക്കില്ല

തിരുവനന്തപുരം: അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നതായി ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ഗുരുതര ആരോപണം. കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടി തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും, ആവശ്യങ്ങൾക്കായി വിളിച്ചാൽ ഉന്നത നേതാക്കൾ ഫോൺ പോലും എടുക്കാൻ കൂട്ടാക്കുന്നില്ലെന്നുമാണ് വിനോദിനി ആരോപിക്കുന്നത്. ‘പച്ചക്കുതിര’ മാസികയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന രൂക്ഷമായ വിമർശനങ്ങൾ അവർ ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ നിലവിലെ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി. ഗോവിന്ദനെ ലക്ഷ്യംവെച്ചാണ്…

സംസ്ഥാനത്ത് സാമ്പത്തിക ധവളപത്രം പുറത്തിറക്കി; സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്
Kerala

സംസ്ഥാനത്ത് സാമ്പത്തിക ധവളപത്രം പുറത്തിറക്കി; സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ രൂക്ഷമായ പ്രതിഷേധവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ധവളപത്രം തയാറാക്കിയ രീതി ക്രമവിരുദ്ധമാണെന്നും ഔദ്യോഗിക രഹസ്യങ്ങൾ പുറത്തുപോയെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. എന്നാൽ, രേഖകൾ തയാറാക്കിയത് ധനവകുപ്പ് തന്നെയാണെന്നും വിദഗ്ധ സഹായം മാത്രമാണ് തേടിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്തുകൊടുത്തത് ചട്ടവിരുദ്ധമാണെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. എ.ജിക്ക്…

1 2
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534