പത്തനംതിട്ട: ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികളിൽ വരെ അത്യന്താപേക്ഷിതമായ മരുന്നുകൾക്ക് ക്ഷാമം രൂക്ഷം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ (KMSC) നിന്നുള്ള മരുന്ന് വിതരണം തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്.ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെ സാധാരണക്കാർക്ക് സൗജന്യമായി ലഭിക്കേണ്ട അത്യാവശ്യ മരുന്നുകളൊന്നും നിലവിൽ ആശുപത്രി സ്റ്റോക്കുകളിൽ ലഭ്യമല്ല. പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സ്ഥിരം മരുന്നുകൾ ലഭിക്കാതെ വയോധികരും നിർധന രോഗികളും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പുറത്തെ സ്വകാര്യ മെഡിക്കൽ…
മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസിലെ നാല് പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.
പത്തനംതിട്ട :കേസിലെ ഒന്നും രണ്ടും നാലും അഞ്ചും പ്രതികളെയാണ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ടുവർഷവും ഏഴുമാസവും കഠിനതടവും 7,10,000 രൂപ പിഴയുമാണ് പ്രതികൾക്ക് നൽകിയിരിക്കുന്ന ശിക്ഷ. കേസിലെ ഒന്നാംപ്രതിയും കവർച്ചയുടെ മുഖ്യസൂത്രധാരനുമായിരുന്ന മെഴുവേലി സ്വദേശി ആലക്കോട് എന്ന സ്ഥലത്ത് പുത്തൻ പറമ്പിൽ വീട്ടിൽ വിനു, കൂടാതെ ഓമല്ലൂർ വില്ലേജിൽ വാഴമുട്ടം എന്ന സ്ഥലത്ത് പുന്തല പുത്തൻവീട്ടിൽ സുരേഷ് കുമാർ എടത്വ വില്ലേജിൽ ആനപ്പറമ്പാൽ തെക്കുംമുറി എന്ന സ്ഥലത്ത് നേത്യാര് പറമ്പിൽ വീട്ടിൽ സുധീഷ്…
ശബരിമലയിലെ സ്വർണ്ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണ്ണ കിരീടം കാണാതായിട്ടുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു ക്ഷേത്രത്തിലെ വിലപിടിപ്പുള്ള തിരുവാഭരണങ്ങളും മറ്റ് വസ്തുക്കളും ദേവസ്വം ബോർഡിന്റെയും സ്ട്രോങ് റൂം അധികൃതരുടെയും സുരക്ഷിതമായ മേൽനോട്ടത്തിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി ശബരിമലയിലെ തിരുവാഭരണങ്ങളും സ്വർണ്ണ ഉരുപ്പടികളും കൃത്യമായ ഇടവേളകളിൽ ദേവസ്വം വിജിലൻസിന്റെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഇൻവെന്ററി തിട്ടപ്പെടുത്താറുണ്ട്. നിലവിൽ ബോർഡിന്റെ രേഖകളിലുള്ള എല്ലാ സ്വർണ്ണാഭരണങ്ങളും കിരീടവും…
തൂഫാൻ പദ്ധതിയിൽ മദ്യത്തെ ഒഴിവാക്കിയത് നീതീകരിക്കാനാകില്ല: കെ.സി.ബി.സി.
കൊച്ചി: രാസ-ജൈവ ലഹരികൾക്കെതിരെ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാജക്കള്ള് ഉൾപ്പെടെയുള്ള മദ്യത്തെ ‘തൂഫാൻ’ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് നീതീകരിക്കാനാകില്ലെന്ന് കെ.സി.ബി.സി. ഭാരവാഹികൾ. ചെത്തുകള്ളിന് പരിധിയുള്ള സാഹചര്യത്തിൽ വ്യാജക്കള്ള് ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മദ്യത്തെ മാന്യവത്കരിക്കുന്ന നയങ്ങളോട് യോജിക്കാനാകില്ലെന്നും കെ.സി.ബി.സി. വ്യക്തമാക്കി. എ.കെ. ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും കാലത്തെ മദ്യനയത്തിന്റെ മാതൃകയാണ് യു.ഡി.എഫ്. സ്വീകരിക്കേണ്ടതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഷാപ്പുകൾ ഹോട്ടലുകളാക്കി മാറ്റിയതിലൂടെ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ ലഹരി ഉപയോഗം വർധിച്ചതായും കെ.സി.ബി.സി. ആരോപിച്ചു….







