14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തു; 2.89 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനമെന്ന് പ്രാഥമിക കണ്ടെത്തൽ കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന ജി.എസ്.ടി. ജോയിന്റ് കമ്മിഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വസതികളിലും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ മിന്നൽ പരിശോധന. തേവരയിലെ ജി.എസ്.ടി. ജോയിന്റ് കമ്മിഷണർ ഓഫീസിലും പച്ചാളത്തെ രണ്ട് വസതികളിലുമാണ് ശനിയാഴ്ച ഒരേസമയം പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്തതായി കണ്ടെത്തിയ 14.10 ലക്ഷം രൂപയും 788…




