കാഞ്ഞിരപ്പള്ളി: സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ കേസിൽ സഹോദരന്മാർ റിമാൻഡിൽ. കാഞ്ഞിരപ്പള്ളി കറിപ്ലാവ് ഇരവിമംഗലം സ്വദേശികളായ മാർട്ടിൻ ബേബി (45), സഹോദരൻ ടോം ബേബി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. മൊബൈൽ ഫോൺ വഴി ലോട്ടറിയുടെ അവസാന നാല് അക്കങ്ങൾ വാങ്ങിയാണ് പ്രതികൾ സമാന്തര ലോട്ടറി നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഫോൺ വഴിയുമായിരുന്നു നമ്പറുകൾ സ്വീകരിച്ചിരുന്നത്. അന്നേദിവസം പ്രഖ്യാപിക്കുന്ന സംസ്ഥാന ലോട്ടറി ഫലത്തിൽ ബുക്ക് ചെയ്ത നമ്പർ ഉൾപ്പെട്ടാൽ ഉപഭോക്താവിന് സമ്മാനത്തുക…
മരണപ്പാച്ചിലിൽ പത്തനംതിട്ട; ടിപ്പർ-ടോറസുകൾക്ക് നിയന്ത്രണമില്ല
By എസ് പ്രിയങ്ക സ്പെഷ്യൽ കറസ്പോണ്ടന്റ് പത്തനംതിട്ട: ജില്ലയിലെ റോഡുകളിൽ ടിപ്പർ, ടോറസ് ലോറികളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും ഭീതി സൃഷ്ടിക്കുന്നു. സമയനിയന്ത്രണങ്ങൾ മറികടന്നുള്ള മരണപ്പാച്ചിലും അമിതഭാരം കയറ്റിയുള്ള യാത്രയും അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മണ്ണ്, പാറ ഉൽപ്പന്നങ്ങൾ എന്നിവയുമായി പായുന്ന കൂറ്റൻ വാഹനങ്ങൾ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും വലിയ ഭീഷണിയാണ്. തിരുവല്ല–കുമ്പഴ സംസ്ഥാന പാത, പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാത എന്നിവയുൾപ്പെടെ ജില്ലയിലെ പ്രധാന റോഡുകളിൽ രാവിലെയെന്നോ വൈകീട്ടെന്നോ വ്യത്യാസമില്ലാതെയാണ് ടിപ്പർ-ടോറസുകളുടെ പാച്ചിൽ. സ്കൂൾ…





