കോട്ടയം: മാധ്യമപ്രവർത്തകനും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മുഹമ്മദ് ഷായ്ക്കെതിരെയുണ്ടായ ആക്രമണത്തിൽ ജെ.എം.എ സംസ്ഥാന കമ്മിറ്റിയും കോട്ടയം ജില്ലാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇത്തരം സംഭവങ്ങളെന്ന് ജെ.എം.എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി…
റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു
പത്തനംതിട്ട: മാരാമൺ ചെട്ടിമുക്കിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കീഴുകര സ്വദേശി ജിത്തുവിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. റിസോർട്ടിലെത്തിയ ജിത്തു ദിൻഷയുടെ കഴുത്തിൽ പലതവണ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. റിസോർട്ടിൽ ട്രെയിനിയായി ജോലി ആരംഭിച്ച് രണ്ടാഴ്ച മാത്രമായിരുന്നു ദിൻഷയ്ക്ക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സമീപത്തുണ്ടായിരുന്ന…
മദ്യപിച്ച് വാഹനമോടിച്ചെന്ന് പരാതി; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കേസ്
കോഴിക്കോട്: മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. എരഞ്ഞിപ്പാലം സരോവരം ഭാഗത്ത് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അശ്വന്ത് ഓടിച്ച വാഹനം രണ്ട് കാറുകളിലും ഒരു ഇരുചക്രവാഹനത്തിലും ഇടിച്ചതായാണ് പരാതി. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോകാൻ ശ്രമിച്ച അശ്വന്തിനെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവന് അപകടം…






