Correspondent

മതപരിവർത്തനം നടത്തുന്നവർക്ക് പട്ടികജാതി പദവിക്ക് അർഹതയില്ല: സുപ്രീംകോടതി
Kerala, National

മതപരിവർത്തനം നടത്തുന്നവർക്ക് പട്ടികജാതി പദവിക്ക് അർഹതയില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്കോ മറ്റ് മതങ്ങളിലേക്കോ പരിവർത്തനം ചെയ്യുകയും ആ മതം പിന്തുടരുകയും ചെയ്യുന്ന ഒരാൾക്ക് പട്ടികജാതി (SC) അംഗമായി തുടരാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനാപരമായ ആനുകൂല്യങ്ങളും സംരക്ഷണങ്ങളും മതപരമായ സ്വത്വവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക നിരീക്ഷണം. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ മുൻ വിധി ശരിവെച്ചത്. ​കേസിന്റെ പശ്ചാത്തലം ​ആന്ധ്രാപ്രദേശിലെ ചിന്താട ആനന്ദ് എന്ന പാസ്റ്റർ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമത്തിൽ…

സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ക്വട്ടേഷൻ സംഘത്തിന് സമാനമായ നീക്കം; നാല് പേർ കുടുങ്ങി
Kerala

സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ക്വട്ടേഷൻ സംഘത്തിന് സമാനമായ നീക്കം; നാല് പേർ കുടുങ്ങി

കൊല്ലം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ നാലംഗ സംഘത്തെ കിളികൊല്ലൂർ പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനും പോക്സോ വകുപ്പുകൾ പ്രകാരവുമാണ് അറസ്റ്റ്.ഈ സംഭവത്തിൽ വെള്ളിമൺ ചെറുമൂട് ഒലിക്കര മേലേതിൽ വീട്ടിൽ ജിബി (33), തട്ടാർകോണം താഹാമുക്ക് വി.ആർ ഭവനിൽ രാജേഷ് (37), പെരുമ്പുഴ പുനക്കന്നൂർ ബിനു ഭവനിൽ ബിനു (36), കുഴിമതിക്കാട് മാവിള വീട്ടിൽ വിപിൻ (36) എന്നിവരെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…

റിപ്പോർട്ട് ടിവിക്ക് തിരിച്ചടി; സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ
Kerala

റിപ്പോർട്ട് ടിവിക്ക് തിരിച്ചടി; സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: റിപ്പോർട്ട് ടിവി ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് (Security Clearance) കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. ചാനലിന്റെ ഉടമസ്ഥാവകാശം കൈമാറിയതുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഉടമസ്ഥാവകാശ കൈമാറ്റത്തിൽ ദുരൂഹത ചാനലിന്റെ ലൈസൻസ് കൈമാറ്റം സംബന്ധിച്ച അനിശ്ചിതത്വമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ചട്ടങ്ങൾ മറികടന്നാണ് ഉടമസ്ഥാവകാശം കൈമാറിയതെന്നും നിലവിലെ യഥാർത്ഥ ഉടമകൾ ആരാണെന്നതിൽ വ്യക്തതയില്ലെന്നും സാബു എം….

കളക്ഷനിൽ വൻ കുതിപ്പ് ; തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയായി ‘ആട് 3’
Entertainment

കളക്ഷനിൽ വൻ കുതിപ്പ് ; തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയായി ‘ആട് 3’

കൊച്ചി: ബിഗ് ബജറ്റ് ചിത്രങ്ങളെ ബോക്സ് ഓഫീസ് കളക്ഷനിൽ വെല്ലുവിളിച്ച് മലയാള ചിത്രം ‘ആട് 3’ കുതിക്കുന്നു. വൻ ബജറ്റിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭഗത് സിംഗും’ മലയാളത്തിന്റെ ‘ആട് 3’യും തമ്മിലുള്ള ബജറ്റും കളക്ഷനും താരതമ്യം ചെയ്ത് 123 തെലുങ്ക് അടക്കമുള്ള പ്രമുഖ തെലുങ്ക് മാധ്യമങ്ങൾ വാർത്തകൾ നൽകിയതോടെയാണ് ഈ കൗതുകകരമായ കണക്കുകൾ പുറത്തുവന്നത്. ​ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ‘ഭഗത് സിംഗ്’ ഇതുവരെ 80.75 കോടി രൂപയാണ് നേടിയതെങ്കിൽ, ‘ആട് 3’ 85 കോടി…

തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തിലെ ബിജെപി സീൽ വിവാദം: ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകന് കേരള പോലീസ് നോട്ടീസ്
Kerala, National

തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തിലെ ബിജെപി സീൽ വിവാദം: ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകന് കേരള പോലീസ് നോട്ടീസ്

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവരം ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകന് കേരള പോലീസിന്റെ നോട്ടീസ്. ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകനായ പീയുഷ് റായിക്കാണ് നോട്ടീസ് ലഭിച്ചത്. ട്വീറ്റ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഉടൻ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. ​തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞത്. സംഭവത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ…

മുൻവൈരാഗ്യം: വീട്ടമ്മയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
Kerala

മുൻവൈരാഗ്യം: വീട്ടമ്മയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കൊല്ലം: മുൻവൈരാഗ്യത്തിന്റെ പേരിൽ 51-കാരിയായ വീട്ടമ്മയെ ഓട്ടോറിക്ഷയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മുളങ്കാടകം കാങ്കത്ത് നഗർ 113, തമ്പി നിവാസിൽ പൊടി കുട്ടൻ എന്ന് വിളിക്കുന്ന സുനിൽ തമ്പി (40) ആണ് പിടിയിലായത്. കാങ്കത്ത് നഗർ സ്വദേശിനിയായ വീട്ടമ്മയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ​കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പരാതിക്കാരിയെ പ്രതി ഓട്ടോറിക്ഷ അതിവേഗത്തിൽ ഓടിച്ചുവന്ന് മതിലിനോട് ചേർത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇതിനുപിന്നാലെ ഇവരുടെ…

മയ്യനാട് സേവാഭാരതി നിർമ്മിച്ച തണൽ വീടിന്റെ താക്കോൽ ദാന കർമ്മം നടന്നു
Kerala

മയ്യനാട് സേവാഭാരതി നിർമ്മിച്ച തണൽ വീടിന്റെ താക്കോൽ ദാന കർമ്മം നടന്നു

മയ്യനാട്: കാരുണ്യത്തിന്റെ കൈത്താങ്ങുമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ മയ്യനാട് സേവാഭാരതി നിർമ്മിച്ച വീടിന്റെ താക്കോൽ ദാന കർമ്മം നിർവഹിച്ചു. മയ്യനാട് ജന്മംകുളം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർ.എസ്.എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് ശ്രീ. എസ്. സുദർശൻ കുടുംബത്തിന് താക്കോൽ കൈമാറി. ​മയ്യനാട് തട്ടാരയിൽ 13-ാം വാർഡിൽ താമസിക്കുന്ന പ്രിയങ്കയ്ക്കും കുടുംബത്തിനുമാണ് എട്ട് ലക്ഷം രൂപ ചെലവിൽ പുതിയ വീട് ഒരുങ്ങിയത്. തലചായ്ക്കാൻ ഒരിടമില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഈ കുടുംബത്തിന് സേവാഭാരതിയുടെയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും…

തിരഞ്ഞെടുപ്പ് അഴിമതിക്ക് പൂട്ടിടാൻ ‘സി-വിജിൽ’; ചട്ടലംഘനം കണ്ടാൽ മിനിറ്റുകൾക്കുള്ളിൽ ആക്ഷൻ!
Kerala

തിരഞ്ഞെടുപ്പ് അഴിമതിക്ക് പൂട്ടിടാൻ ‘സി-വിജിൽ’; ചട്ടലംഘനം കണ്ടാൽ മിനിറ്റുകൾക്കുള്ളിൽ ആക്ഷൻ!

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ഉത്സവമായ നിയമസഭാ തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ പുത്തൻ സാങ്കേതിക വിദ്യയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റച്ചട്ട ലംഘനങ്ങളും സാമ്പത്തിക ക്രമക്കേടുകളും തത്സമയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കുന്ന ‘സി-വിജിൽ’ (cVIGIL) മൊബൈൽ ആപ്പ് പൂർണ്ണ സജ്ജമായി. ഒരു സാധാരണക്കാരന്റെ സ്മാർട്ട് ഫോൺ പോലും ഇനി തിരഞ്ഞെടുപ്പ് നിരീക്ഷകനായി മാറും. ​പരാതി നൽകാം, പേര് വെളിപ്പെടുത്താതെ തന്നെ ​തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ, പണമിടപാടുകൾ, മദ്യവിതരണം അല്ലെങ്കിൽ പ്രകോപനപരമായ പ്രസംഗങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും ഈ ആപ്പ് വഴി…

നിഴലായി പിന്തുടർന്ന് പോലീസ്; കത്തീഡ്രൽ മോഷണക്കേസ് പ്രതി മണിക്കൂറുകൾ ക്കുള്ളിൽ കുടുങ്ങി
Crime, Kerala

നിഴലായി പിന്തുടർന്ന് പോലീസ്; കത്തീഡ്രൽ മോഷണക്കേസ് പ്രതി മണിക്കൂറുകൾ ക്കുള്ളിൽ കുടുങ്ങി

കൊല്ലം: പുണ്യഗേഹത്തിൽ അർദ്ധരാത്രി അതിക്രമിച്ചു കയറി കവർച്ച നടത്തിയ മോഷ്ടാവിന് രക്ഷപെടാൻ നൽകിയത് വെറും മണിക്കൂറുകൾ മാത്രം. കൊല്ലം നഗരമധ്യത്തിലെ ജവഹർ ബാലഭവന് സമീപമുള്ള സെൻ്റ് തോമസ് ഓർത്തഡോക്സ‌് കത്തീഡ്രലിൽ മോഷണം നടത്തിയ പ്രതിയെ സിനിമാറ്റിക്കായ നീക്കത്തിലൂടെ ഈസ്റ്റ് പോലീസ് പിടികൂടി. കിളിമാനൂർ കല്ലറ സ്വദേശി സുധീരൻ (44) ആണ് ഇപ്പോൾ പോലീസിന്റെ അഴികൾക്കുള്ളിലായത്. അർദ്ധരാത്രിയിലെ കവർച്ച വെള്ളിയാഴ്ച രാത്രിയുടെ നിശബ്ദതയിലാണ് പ്രതി പള്ളിയിൽ അതിക്രമിച്ചു കയറിയത്. കബറിൽ സ്ഥാപിച്ചിരുന്ന വിശുദ്ധ കുരിശും വിളക്കുകളും കവർന്ന പ്രതി,…

ഒമാനിൽ മിന്നൽ പ്രളയം: രണ്ട് മലയാളി മരണം, ഒരാളെ കാണാനില്ല; വിനോദയാത്രയ്ക്കിടെ ദാരുണ അപകടം
Kerala

ഒമാനിൽ മിന്നൽ പ്രളയം: രണ്ട് മലയാളി മരണം, ഒരാളെ കാണാനില്ല; വിനോദയാത്രയ്ക്കിടെ ദാരുണ അപകടം

മസ്കത്ത്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്നവർക്കായി തിരച്ചിൽ തുടരുകയാണ്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല. ​അപകടം വിനോദയാത്രയ്ക്കിടെ ​പെരുന്നാൾ അവധി ആഘോഷിക്കാനായി യൂസഫിന്റെ കുടുംബത്തോടൊപ്പം നിസാൻ പട്രോൾ വാഹനത്തിൽ യാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ (വാദി) അകപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ…

1 16 17 18 19 20 23
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534