ന്യൂഡൽഹി:ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഇനി കനത്ത ശിക്ഷ. ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴത്തുക നിലവിലുള്ള 250 രൂപയിൽ നിന്നും 500 രൂപയായി റെയിൽവേ മന്ത്രാലയം ഉയർത്തി. രാജ്യത്തെ ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെയുള്ള യാത്രകൾ പൂർണ്ണമായും തടയുന്നതിനും യാത്രക്കാരുടെ അനാവശ്യ തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഈ അടിയന്തര ഇടപെടലെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ജൂൺ 19-നാണ് റെയിൽവേ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ ഉൾക്കൊള്ളുന്ന പ്രത്യേക ഗസറ്റ് വിജ്ഞാപനം മന്ത്രാലയം പുറപ്പെടുവിച്ചത്. 1989-ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾക്ക്…
തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു; നാല് സ്ത്രീകളടക്കം ആറ് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ
തൃശൂർ: നഗരത്തിലെ പെൺവാണിഭ കേന്ദ്രത്തിലുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന യുവാവ് മരിച്ചു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് ഒഡീഷ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികൾ തന്നെയായിരുന്നു തൃശൂർ നഗരത്തിലെ വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം നടത്തിയിരുന്നത്. കഴിഞ്ഞ ജൂൺ 18-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺവാണിഭ കേന്ദ്രത്തിൽ വെച്ച് പണത്തെച്ചൊല്ലി പ്രതികളും ധൻപതി നായികും…
അയോധ്യ രാമക്ഷേത്രത്തിൽ വൻ ഫണ്ട് തിരിമറി: 60 കിലോ വെള്ളി കട്ടകൾ കാണാതായതായി കണ്ടെത്തൽ; അന്വേഷണം ഊർമ്മിതം
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വഴിപാടുകളിലും ഫണ്ടുകളിലും വൻ ക്രമക്കേട് നടന്നതായുള്ള പരാതികളിൽ പുതിയ വെളിപ്പെടുത്തൽ. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങായ ‘പ്രാൺ പ്രതിഷ്ഠ’ സമയത്ത് ഭക്തർ സമർപ്പിച്ച 60 കിലോ ഗ്രാം വെള്ളി കട്ടകൾ കാണാതായതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഇവ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട യാതൊരുവിധ ഔദ്യോഗിക രേഖകളും ക്ഷേത്ര അധികൃതരുടെ പക്കലില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാം ലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ അടിത്തറയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. കഴിഞ്ഞ…
മന്ത്രിസ്ഥാനവും പോയി; എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാർ പുറത്ത്!
പെരുന്ന:എംഎൽഎ ആയിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും എൻഎസ്എസ് നേതൃനിരയുടെ മുൻനിര മുഖമായിരുന്ന കെ. ബി. ഗണേഷ് കുമാറിന് ഒടുവിൽ സമുദായത്തിന്റെ പരമോന്നത സമിതിയായ ഡയറക്ടർ ബോർഡ് സ്ഥാനവും നഷ്ടമായി. കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, ഇതേസമയം കാലാവധി പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉൾപ്പെടെയുള്ള മറ്റ് എട്ട് അംഗങ്ങൾക്കും അംഗത്വം പുതുക്കി നൽകിയപ്പോൾ ഗണേഷ് കുമാറിനെ മാത്രം ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു. കുന്നത്തൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി….
കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഉത്തരേന്ത്യൻ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് (SHO) കോടതി നിർദേശം നൽകിയത്. താൻ ഇപ്പോൾ കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും, മധ്യപ്രദേശിലേക്ക് തിരികെ പോയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കുമെന്നും പെൺകുട്ടി കോടതിയെ ബോധിപ്പിച്ചു. പ്രായത്തെച്ചൊല്ലി തർക്കം; വ്യാജ സർട്ടിഫിക്കറ്റ് ആരോപണവുമായി കമ്മീഷൻ തനിക്ക് പ്രായപൂർത്തിയായെന്നാണ് പെൺകുട്ടി അവകാശപ്പെടുന്നത്. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നിലപാടിലാണ് മധ്യപ്രദേശ് സർക്കാർ….
മൈക്രോഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം
കൊച്ചി: എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. ഹൈക്കോടതിയിലാണ് വിജിലൻസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2014-ൽ വയനാട് എസ്എൻഡിപി യൂണിയന് 10 ലക്ഷം രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടിലാണ് ഈ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, എം.എൻ. സോമൻ, വയനാട് യൂണിയൻ ഭാരവാഹികൾ, ചില സർക്കാർ ഉദ്യോഗസ്ഥർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാൽ,…
ശാസ്താം കോട്ടയിൽ വൻ മയക്കുമരുന്ന് വേട്ട: 130 ഗ്രാം എം.ഡി.എം.എ യുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ
ശാസ്താംകോട്ട: ജില്ലയിൽ ലഹരിമാഫിയക്കെതിരെ എക്സൈസ് വകുപ്പ് ശക്തമാക്കിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 130.762 ഗ്രാം സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി കുപ്രസിദ്ധ കുറ്റവാളി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ ശ്രീമന്ദിരം വീട്ടിൽ അനിൽകുമാറിന്റെ മകൻ അതുൽ ദേവ് (29) ആണ് അറസ്റ്റിലായത്. മൈനാഗപ്പള്ളി തോപ്പിൽമുക്ക്–പേരൂർ ജംഗ്ഷൻ ഭാഗത്ത് ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ഷഫീക്കിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല വാഹന പരിശോധനയ്ക്കിടെയാണ് പ്രതി വലയിലായത്….
ആരോഗ്യ-ദേവസ്വം മന്ത്രി കെ . മുരളീധരനെ സന്ദർശിച്ച് ജെഎംഎ അംഗങ്ങൾ
തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ആരോഗ്യ-ദേവസ്വം മന്ത്രി കെ . മുരളീധരനെ സന്ദർശിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളും മാധ്യമ പ്രവർത്തകർ നേരിടുന്ന വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ജില്ലാ കമ്മിറ്റി ഭാരവാഹികൾ മന്ത്രിക്ക് സംഘടനയുടെ ഉപഹാരം നൽകി ആദരിച്ചു. മാധ്യമ രംഗത്തിന്റെ വികസനത്തിനും മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനുമായി സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ ഭാരവാഹികൾ വിശദീകരിച്ചു. സംഘടനയുടെ ഭാവി പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും മന്ത്രി ആശംസകൾ നേർന്നു. JMA തിരുവനന്തപുരം ജില്ലാ…
ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിലെ നിറവ്യത്യാസം നെയ്യാണെന്ന് സ്ഥിരീകരിച്ചു; കഴുകി വൃത്തിയാക്കി
ശബരിമല: ശബരിമല സന്നിധാനത്തെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ കണ്ടെത്തിയ അസാധാരണമായ നിറവ്യത്യാസം നെയ്യാണെന്ന് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ശ്രീകോവിലിന്റെ മുകളിലേക്ക് നെയ്യൊഴിച്ചതാണ് ഇതിന് കാരണമായതെന്ന് അധികൃതർ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ശ്രീകോവിലിന്റെ സ്വർണ്ണം പൊതിഞ്ഞ മേൽക്കൂരയിൽ മൂന്നിടത്തായി അസാധാരണമായ രീതിയിൽ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ ഇത് നെയ്യാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് സ്പെഷ്യൽ കമ്മീഷണറുടെ പ്രത്യേക അനുമതിയോടെ ഇന്ന്…
പകർച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കാൻ തീരുമാനം. മഴക്കാല പൂർവശുചീകരണത്തിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനാണ് ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി (ഡി.എം.ഒ) നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദേശം ഉയർന്നത്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് തടയാൻ മുന്നൊരുക്കങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി നിർദേശിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മൂന്ന് ദിവസങ്ങളിലായി…













