തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പിൻവലിച്ചു. ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ അടിയന്തര ഇടപെടലിനും തുടർച്ചയായ ചർച്ചകൾക്കും പിന്നാലെയാണ് ശ്രീലേഖ കൗൺസിലർ സ്ഥാനത്ത് തുടരാൻ തീരുമാനിച്ചത്. ഒക്ടോബർ മൂന്നിനാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലേഖ രാജി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30ന് രാജിക്കത്ത് മേയർ വി.വി. രാജേഷിന് കൈമാറിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രാജി ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ പ്രശ്നപരിഹാരത്തിനായി ബിജെപി…
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് തിരിച്ചടി: കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിക്ക് തിരിച്ചടിയായി മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. സെപ്റ്റംബർ 30ന് മേയർ വി.വി. രാജേഷിന് രാജിക്കത്ത് കൈമാറിയതായി ശ്രീലേഖ അറിയിച്ചു. മേയർ രാജി സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. സ്വകാര്യ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ മേയർ സ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നും പാർട്ടി നേതൃത്വവുമായി ഭിന്നത നിലനിന്നിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് പറഞ്ഞാണ് തന്നെ മത്സരിപ്പിച്ചതെന്ന് ശ്രീലേഖ നേരത്തെ വ്യക്തമാക്കിയിരുന്നു….
മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവം; രണ്ടു പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ) കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയും കാഞ്ഞിരപ്പള്ളി ക്രിട്ടിക്കൽ ന്യൂസ് ബ്യൂറോ ഹെഡുമായ മുഹമ്മദ് ഷായെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശികളായ ആസിഫ് അമാൻ, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മുഹമ്മദ് ഷായ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ മാധ്യമപ്രവർത്തകനെ തടഞ്ഞുനിർത്തി ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി…
അടൂർ പ്രകാശിന്റെ വിമർശനം; എഐസിസി പരിശോധിക്കും: കെപിസിസി
തിരുവനന്തപുരം: എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി. ഉന്നയിച്ച വിമർശനം എഐസിസി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം കാര്യങ്ങൾ പൊതുമധ്യത്തിൽ പറയേണ്ടതല്ലെന്നും പാർട്ടി യോഗങ്ങളിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോട് കൂടിയാലോചന നടത്താതെയാണ് മുനീറിനും ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതെന്ന് അടൂർ പ്രകാശ് ആരോപിച്ചിരുന്നു. തീരുമാനം എടുക്കുന്നതായി അറിയിച്ചിരുന്നില്ലെന്നും ഇക്കാര്യത്തിൽ കൂടിയാലോചന ആവശ്യമായിരുന്നുവെന്നും അദ്ദേഹം…
സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ്; ജെഎംഎയുടെ നേതൃത്വത്തിൽ ദേശീയ സംഗമം
ന്യൂഡൽഹിയിൽ നടന്ന കോൺക്ലേവിൽ ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ ഭാവിയും മാധ്യമധാർമ്മികതയും ചർച്ചയായി ന്യൂഡൽഹി: ഉത്തരവാദിത്തപരവും ധാർമ്മികവുമായ ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ് ആൻഡ് നാഷണൽ എക്സലൻസ് അവാർഡ്സ് 2026 ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്നു. രാമകൃഷ്ണ പരമഹംസ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെഎംഎ) സഹകരണത്തോടെയും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവൻസ് കൗൺസിലിന്റെ (ജെഎംഎജിസി) രക്ഷാകർതൃത്വത്തിലുമാണ് നടന്നത്….
ശബരിമലയിൽ ആക്രി ലേലം ഒഴിവാക്കി ദേവസ്വം ബോർഡ്; ചുമതല ഹരിതകർമസേനയ്ക്ക്
പത്തനംതിട്ട: ശബരിമലയിലെ ആക്രി ലേല സമ്പ്രദായം ഒഴിവാക്കി പ്ലാസ്റ്റിക്, ലോഹങ്ങൾ, കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന ചുമതല ഹരിതകർമസേനയ്ക്ക് കൈമാറാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വരാനിരിക്കുന്ന തീർഥാടനകാലം മുതൽ പുതിയ സംവിധാനം നടപ്പാക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം തുടങ്ങിയ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന ആക്രി സാധനങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനി വഴിയോ അംഗീകൃത പുനരുപയോഗ ഏജൻസികൾ വഴിയോ കൈമാറും. ഇതിലൂടെ ലഭിക്കുന്ന തുക കൃത്യമായി കണക്കാക്കി ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിക്ഷേപിക്കും. ആക്രി ശേഖരണത്തിലും…
കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; പ്രതി റിമാൻഡിൽ
കോഴഞ്ചേരി: റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകക്കേസിൽ പ്രതി ജിത്തു സജി (28)യെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൃത്യം നടന്ന സ്ഥലത്ത് പൊലീസ് സയന്റിഫിക് ഓഫീസർ, ഫിംഗർപ്രിന്റ് വിദഗ്ധർ, ഫോട്ടോഗ്രാഫർ എന്നിവർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കവറും ഉൾപ്പെടെയുള്ള തെളിവുകളും കണ്ടെത്തി. പ്രതിക്കെതിരെ ആറന്മുള, ചേർത്തല സ്റ്റേഷനുകളിലും ചെങ്ങന്നൂർ സ്റ്റേഷനിൽ മയക്കുമരുന്ന് കേസിലും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
അമ്മയെ തേടിയിറങ്ങിയ കുരുന്നുകൾക്ക് തുണയായി വനിതാ പൊലീസ്
പത്തനംതിട്ട: അമ്മയെ കാണാനായി ബോർഡിങ് സ്ഥാപനത്തിൽനിന്ന് ഇറങ്ങി വഴിതെറ്റി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ ആറു വയസ്സുകാരിയും പത്ത് വയസ്സുകാരനും വനിതാ പൊലീസിന്റെ സമയോചിത ഇടപെടലിൽ സുരക്ഷിതമായി രക്ഷിതാക്കളുടെ അടുത്തെത്തി. മൈലപ്രയിലെ അമല മാതാ ബഥനി ബോർഡിങ് സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന കുട്ടികളാണ് സ്ഥാപനത്തിൽനിന്ന് ഇറങ്ങി ബസ് സ്റ്റാൻഡിലെത്തിയത്. അമ്മയെ കാണണമെന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ ആഗ്രഹത്തെ തുടർന്ന് പത്ത് വയസ്സുകാരനും ഒപ്പം പോരുകയായിരുന്നു. രക്ഷിതാക്കളില്ലാതെ ബസ് സ്റ്റാൻഡിൽ ഇരിക്കുന്ന കുട്ടികളെ കണ്ട സ്വകാര്യ ബസ് ജീവനക്കാർ…
മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവം: കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് ജെഎംഎ പ്രതിഷേധ മാർച്ച്
കാഞ്ഞിരപ്പള്ളി: മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജേണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെഎംഎ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച്. മാധ്യമപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തിനും സുരക്ഷയ്ക്കും നേരെയുള്ള അതിക്രമങ്ങൾ ഗൗരവത്തോടെ കാണണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ജെഎംഎ ആവശ്യപ്പെട്ടു. ജെഎംഎ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാനെതിരെയുണ്ടായ ആക്രമണം സാംസ്കാരിക സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണെന്ന് സംഘടന…
മെഡിട്രീന ആശുപത്രിക്ക് ഇരട്ട ലോക റെക്കോർഡ്
തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി മെഡിട്രീന ആശുപത്രിയും നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി. ഹൃദയാരോഗ്യ ബോധവത്കരണത്തിനും അന്താരാഷ്ട്ര തലത്തിലെ കാർഡിയോളജി സേവനത്തിനും ഒരേസമയം അംഗീകാരമായ നേട്ടങ്ങളാണിത്. ഒന്നാമത്തെ റെക്കോർഡ് — ‘ചലിക്കുന്ന ഹൃദയം’ 310-ഓളം വിദ്യാർഥികളെ അണിനിരത്തി ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യച്ചങ്ങല തീർത്ത് ലൈവ് കാർഡിയോ എക്സർസൈസ് സംഘടിപ്പിച്ചതാണ് ആദ്യ ലോക റെക്കോർഡ്. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യവും ഹൃദ്രോഗ പ്രതിരോധത്തിന്റെ ആവശ്യകതയും യുവതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്…












