Correspondent

ആതിരപ്പള്ളിയിൽ കാട്ടാന വിളയാട്ടം: വയോധികന് ദാരുണാന്ത്യം; പ്രതിഷേധക്കടലായി പ്രദേശം, ഇന്ന് ഹർത്താൽ
Kerala

ആതിരപ്പള്ളിയിൽ കാട്ടാന വിളയാട്ടം: വയോധികന് ദാരുണാന്ത്യം; പ്രതിഷേധക്കടലായി പ്രദേശം, ഇന്ന് ഹർത്താൽ

തൃശ്ശൂർ : ആതിരപ്പള്ളി മേഖലയെ നടുക്കിയ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പുലിയാർക്കാട്ട് സ്വദേശി മോഹനൻ ആണ് ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ഭീതി വിതച്ചുകൊണ്ടിരുന്ന ആനയുടെ ആക്രമണത്തിലാണ് മോഹനൻ ഇരയായത്. സംഭവത്തിൽ പ്രതിഷേധിച്ച് ആതിരപ്പള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു. ജനവാസ മേഖലയിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. മരിച്ച മോഹനന്റെ കുടുംബത്തിന് സർക്കാർ അടിയന്തര…

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ജെ.എം.എയുടെ ആദരം
Kerala

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ജെ.എം.എയുടെ ആദരം

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ ഭാരവാഹികൾ നേരിട്ട് സന്ദർശിച്ച് ആദരിച്ചു. ജെ.എം.എ ദേശീയ അധ്യക്ഷൻ വൈശാഖ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്പീക്കറെ പൊന്നാട അണിയിച്ചും പ്രത്യേക ഉപഹാരം നൽകിയുമാണ് ആദരവ് പ്രകടിപ്പിച്ചത്. മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി സംഘടന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഭാരവാഹികൾ സ്പീക്കറുമായി ചർച്ച നടത്തി. ചടങ്ങിൽ ജെ.എം.എ സംസ്ഥാന പ്രസിഡൻ്റ് ത്രിലോചനൻ, സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുരേഷ് കുമാർ തുടങ്ങിയ…

ബേക്കറി ജംഗ്ഷൻ സംഘർഷം: പ്രതികൾ പൊലീസ് വലയിൽ; ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കർശന നടപടി
Kerala

ബേക്കറി ജംഗ്ഷൻ സംഘർഷം: പ്രതികൾ പൊലീസ് വലയിൽ; ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കർശന നടപടി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ നടന്ന ഇഡി റെയ്ഡിനോടനുബന്ധിച്ചുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത പ്രതികളെ പൊലീസ് പിടികൂടി. മാസപ്പടി കേസിലെ അന്വേഷണത്തിന് ഹൈക്കോടതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ നടന്ന മിന്നൽ പരിശോധനയ്ക്കിടെയായിരുന്നു തലസ്ഥാന നഗരിയെ നടുക്കിയ സംഘർഷം അരങ്ങേറിയത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത സിപിഎം, എസ്എഫ്ഐ പ്രവർത്തകരെ സിസിടിവി ദൃശ്യങ്ങളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞതായും ഇതുവരെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതായും എഡിജിപി എച്ച്. വെങ്കിടേഷ് അറിയിച്ചു. ബാക്കിയുള്ള പ്രതികളെ ഉടൻ…

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി പരിശോധന; കേന്ദ്രസേനയുടെ കാവലിൽ പുലർച്ചെ റെയ്ഡ് ആരംഭിച്ചു
Kerala

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി പരിശോധന; കേന്ദ്രസേനയുടെ കാവലിൽ പുലർച്ചെ റെയ്ഡ് ആരംഭിച്ചു

തിരുവനന്തപുരം:.സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നീക്കം കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിൽ ഇന്ന് പുലർച്ചെ മുതൽ ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തുകയാണ്. വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ നിഴലിൽ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണ വിജയന് ലഭിച്ച പണത്തെക്കുറിച്ചും, അതിൽ മുൻ മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. പണം കൈമാറിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇ.ഡി നടപടി…

ഓൺലൈൻ മാധ്യമപ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം; മുഖ്യമന്ത്രിക്ക് ജെ.എം.എ. നിവേദനം നൽകി
Kerala

ഓൺലൈൻ മാധ്യമപ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം; മുഖ്യമന്ത്രിക്ക് ജെ.എം.എ. നിവേദനം നൽകി

തിരുവനന്തപുരം: കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും അവരെ സർക്കാർ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. വ്യാജ പ്രസ് കാർഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവരെ നിയന്ത്രിക്കണമെന്നും യഥാർത്ഥ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ മാധ്യമ മേഖല നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് ജെ.എം.എ. ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ ഇവയാണ്: രജിസ്‌ട്രേഷൻ നിർബന്ധമാക്കുക: കേരളത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ…

നവകേരള മര്‍ദ്ദനത്തില്‍ പുനരന്വേഷണം: പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം
Kerala

നവകേരള മര്‍ദ്ദനത്തില്‍ പുനരന്വേഷണം: പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ വെച്ച് പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദന സംഭവങ്ങളില്‍ പുനരന്വേഷണത്തിന് പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിട്ടു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ  ഉടന്‍ നിയോഗിക്കും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കറുത്ത കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥരും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ മര്‍ദ്ദനമാണ് വീണ്ടും…

യുഡിഎഫ് മന്ത്രിസഭയിൽ വകുപ്പുവിഭജനം അന്തിമഘട്ടത്തിൽ; ലീഗിന് അഞ്ച് മന്ത്രിമാർ, പ്രധാന വകുപ്പുകൾക്കായി ഘടകകക്ഷികളുടെ വടംവലി
Kerala

യുഡിഎഫ് മന്ത്രിസഭയിൽ വകുപ്പുവിഭജനം അന്തിമഘട്ടത്തിൽ; ലീഗിന് അഞ്ച് മന്ത്രിമാർ, പ്രധാന വകുപ്പുകൾക്കായി ഘടകകക്ഷികളുടെ വടംവലി

  തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവെ, മന്ത്രിമാരെയും അവർക്കുള്ള വകുപ്പുകളെയും കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. മുന്നണിയിലെ പ്രമുഖ കക്ഷികളുമായി കോൺഗ്രസ് നേതൃത്വം നടത്തുന്ന ഉഭയകക്ഷി ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇന്ന് വൈകുന്നേരത്തോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ. മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാനാണ് ശക്തമായ സാധ്യതയെന്നും, ലീഗ് നേതൃത്വം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസ് അംഗീകരിച്ചതായും അറിയുന്നു….

പിണറായിയെ സന്ദർശിച്ച് വി.ഡി. സതീശൻ; പുതിയ രാഷ്ട്രീയ മാതൃകയുമായി നിയുക്ത മുഖ്യമന്ത്രി
Kerala

പിണറായിയെ സന്ദർശിച്ച് വി.ഡി. സതീശൻ; പുതിയ രാഷ്ട്രീയ മാതൃകയുമായി നിയുക്ത മുഖ്യമന്ത്രി

തിരുവനന്തപുരം :കേരള രാഷ്ട്രീയത്തിൽ പരസ്പര ബഹുമാനത്തിന്റെ പുതിയൊരു മാതൃക തീർത്ത് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി സന്ദർശിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയ സതീശനെ പിണറായി വിജയൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായിയെ നേരിട്ട് ക്ഷണിക്കാനാണ് താൻ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണം എന്നത് ഒരു തുടർച്ചയാണെന്നും, മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ പുതിയ സർക്കാർ നിർത്തിവെക്കേണ്ടതില്ലെന്നും…

രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവ്; പെട്രോളിനും ഡീസലിനും മൂന്ന് രൂപ കൂടി
Kerala

രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവ്; പെട്രോളിനും ഡീസലിനും മൂന്ന് രൂപ കൂടി

ദില്ലി :രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതോടെ സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കുന്ന വലിയൊരു വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ മാറ്റ പ്രകാരം കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108.74 രൂപയും ഡീസലിന് 97.63 രൂപയുമാണ് നൽകേണ്ടത്. പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയെ ബാധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നടപടി. ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസ്താവന വില വർധനവിന്റെ…

കേരള രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി: മുഖ്യമന്ത്രിയായി വി.ഡി സതീശൻ; പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ
Kerala

കേരള രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി: മുഖ്യമന്ത്രിയായി വി.ഡി സതീശൻ; പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ

തിരുവനന്തപുരം : പത്ത് വർഷത്തെ ഭരണത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെത്തുടർന്ന് പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കും. കെ.എൻ ബാലഗോപാലിന്റെ പേര് സജീവമായി പരിഗണനയിലുണ്ടായിരുന്നെങ്കിലും, പ്രതിപക്ഷ നിരയെ നയിക്കാൻ പിണറായിയുടെ പരിചയസമ്പത്ത് തന്നെ വേണമെന്ന് സി.പി.എം സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. അതേസമയം, പത്തുദിവസം നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ വി.ഡി സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പദത്തിനായി രംഗത്തുണ്ടായിരുന്ന കെ.സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടാണ് അനുനയിപ്പിച്ചത്. മന്ത്രിസഭയിലേക്കില്ലെന്ന…

1 3 4 5 6 7 23
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534