തിരുവനന്തപുരം: മോട്ടോർ വാഹന നിയമപ്രകാരം കുടിശ്ശികയായി കിടക്കുന്ന ചലാനുകൾ തീർപ്പാക്കാൻ വാഹന ഉടമകൾക്ക് അസുലഭ അവസരം. 2024 ഡിസംബർ 31 വരെ ലഭിച്ചിട്ടുള്ള ചലാനുകൾക്കാണ് സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (അംനസ്റ്റി സ്കീം) പ്രഖ്യാപിച്ചിരിക്കുന്നത്. പിഴത്തുകയിൽ ഇളവുകളോടെ കുടിശ്ശിക അടച്ചുതീർക്കാൻ 2026 ഏപ്രിൽ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പോലീസ്, മോട്ടോർ വാഹന വകുപ്പുകൾ വിവിധ നിയമലംഘനങ്ങൾക്ക് ഈടാക്കിയ ചലാനുകൾ ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. പരിവാഹൻ പോർട്ടലിലെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമായി നിൽക്കുന്ന വലിയ പിഴ…
എൻട്രൻസ് പരിശീലന രംഗത്ത് ഗോകുലം വിപ്ലവം; 250 കോടിയുടെ ‘ഫ്യൂച്ചർ’ പദ്ധതിക്ക് തുടക്കം; ലക്ഷ്യം കുറഞ്ഞ ഫീസിൽ മികച്ച കോച്ചിംഗ്
കൊച്ചി: ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോകുലം ഗ്രൂപ്പും രാജ്യത്തെ പ്രശസ്ത എൻട്രൻസ് കോച്ചിംഗ് വിദഗ്ധരും കൈകോർക്കുന്ന ‘ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം’ അക്കാദമി പ്രവർത്തനമാരംഭിക്കുന്നു. നീറ്റ് (NEET), ജെ.ഇ.ഇ (JEE) പരീക്ഷകൾക്ക് ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിക്ഷേപമായ 100 കോടി രൂപയുടെ കൈമാറ്റവും ഔദ്യോഗിക പ്രഖ്യാപനവും കൊച്ചിയിൽ നടന്നു. ആകെ 250 കോടി രൂപയുടെ നിക്ഷേപമാണ് ഈ വിദ്യാഭ്യാസ…
അറിവിന്റെ ചിറകിലേറി കുരുന്നുകൾ; ചെറുപുഷ്പം സ്കൂളിൽ ബിരുദദാനമധുരം
മൈലാപ്പൂർ( ഉമയനല്ലൂർ ): അക്ഷരമുറ്റത്തെ ആദ്യപാഠങ്ങൾ പൂർത്തിയാക്കിയ കുരുന്നുകൾക്ക് ഇനി പുതിയ ലോകത്തേക്ക് ചുവടുവെപ്പ്. മൈലാപ്പൂർ ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 2026 വർഷത്തെ കിന്റർഗാർട്ടൻ ബിരുദദാന ചടങ്ങ് ആവേശകരമായ പരിപാടികളോടെ ആഘോഷിച്ചു. എം.എസ്.എസ്.ടി സുപ്പീരിയർ ജനറലും സ്കൂൾ മാനേജരുമായ മദർ സുജ ജോഷ്വ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റുബീന തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊല്ലം സിറ്റി ഡിഎഛ്ക്യു സബ് ഇൻസ്പെക്ടർ വൈ….
നാലാമത്തെ പോക്സോ കേസിലും ശിക്ഷ; 70-കാരന് ഒൻപത് വർഷം കഠിനതടവ് കൂടി
ചാവക്കാട്: മൂന്ന് പോക്സോ കേസുകളിൽ നിലവിൽ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതിക്ക് നാലാമത്തെ കേസിലും കഠിനതടവ് വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തിരുവത്ര ഇ.എം.എസ് നഗർ റമളാൻ വീട്ടിൽ ഹുസൈൻ മകൻ മൊയ്തുറമളാനാണ് (70) ഒൻപത് വർഷം കഠിനതടവും 60,000 രൂപ പിഴയും കോടതി വിധിച്ചത്. 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. തുടർച്ചയായ കുറ്റകൃത്യങ്ങൾ പ്രതിക്കെതിരെയുള്ള നാലാമത്തെ പോക്സോ കേസാണിത്….
പാലക്കാട്ട് കോൺഗ്രസ് കൗൺസിലർക്കെതിരെ പീഡന പരാതി; പ്രശോഭ് സി. വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
പാലക്കാട്: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനാണ് നടപടി പ്രഖ്യാപിച്ചത്. സംഭവത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് രാഷ്ട്രീയ പാർട്ടികളും ഇത്തരം വിഷയങ്ങളിൽ ഇതേ ധാർമ്മികത കാണിക്കണമെന്ന് പറഞ്ഞ ഡിസിസി പ്രസിഡന്റ്, ഈ വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കരുതുന്നില്ലെന്നും കൂട്ടിച്ചേർത്തു. ജോലി വാഗ്ദാനം…
യുവതാരത്തിൽ നിന്ന് ലഹരി മാഫിയയിലേക്ക്; സീനിയർ സൂപ്രണ്ട് നജീബ് ഖാൻ കുടുങ്ങിയത് സിനിമാറ്റിക്കായി
തിരുവനന്തപുരം: സന്തോഷ് ട്രോഫി മൈതാനങ്ങളിലെ കരുത്തുറ്റ പോരാട്ടവീര്യവും ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഉന്നത പദവിയും നജീബ് ഖാന് നൽകിയത് സമൂഹത്തിൽ വലിയ ആദരവായിരുന്നു. എന്നാൽ, ഈ മേൽവിലാസങ്ങൾക്കെല്ലാം പിന്നിൽ അതിഭീകരമായ ഒരു ലഹരി സാമ്രാജ്യം ഇയാൾ കെട്ടിപ്പൊക്കുന്നുണ്ടായിരുന്നുവെന്ന് എക്സൈസ് സംഘം പോലും ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. ഒന്നര ലക്ഷത്തോളം രൂപ മാസശമ്പളം കൈപ്പറ്റുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്തിനു ലഹരി വിൽപ്പനക്കാരനായി മാറി എന്ന ചോദ്യത്തിന് ‘ആഡംബര മോഹം’ എന്ന് മാത്രമാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന ഉത്തരം. ഡേറ്റിംഗ് ആപ്പുകൾ വഴി…
മാലിന്യസംസ്കരണത്തിന് പുതിയ നിയമം: ഏപ്രിൽ 1 മുതൽ രാജ്യം കർശന നിയന്ത്രണത്തിലേക്ക്; ലംഘിച്ചാൽ കനത്ത പിഴ
ന്യൂഡൽഹി: രാജ്യത്തെ ഖരമാലിന്യ പരിപാലന രംഗത്ത് സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘പുതുക്കിയ ഖരമാലിന്യ പരിപാലന ചട്ടം-2026’ ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. 2026 ഫെബ്രുവരി 19-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, പുതിയ ചട്ടത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദ്ദേശം നൽകി. നിയമലംഘനം നടത്തുന്നവരിൽ നിന്ന് തുടക്കത്തിൽ പിഴ ഈടാക്കാനും, നിയമലംഘനം ആവർത്തിച്ചാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പുതിയ ചട്ടപ്രകാരം മാലിന്യങ്ങൾ അവയുടെ ഉറവിടത്തിൽ…
ഇലക്ഷൻ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കുക: പോസ്റ്റൽ വോട്ട് അപേക്ഷകൾ ഏപ്രിൽ 2 വരെ മാത്രം; വോട്ട് രേഖപ്പെടുത്താൻ ഫെസിലിറ്റേഷൻ സെന്ററുകൾ
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇത്തവണ തപാൽ മാർഗ്ഗം ബാലറ്റുകൾ അയക്കുന്ന രീതിക്ക് പകരം വോട്ട് ഫെസിലിറ്റേഷൻ സെന്ററുകൾ (VFC) വഴിയായിരിക്കും വോട്ടെടുപ്പ് നടക്കുക. പോസ്റ്റൽ വോട്ടിനായുള്ള അപേക്ഷകൾ ഏപ്രിൽ 2-ാം തീയതി വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രധാന നിർദ്ദേശങ്ങൾ: അപേക്ഷ സമർപ്പിക്കേണ്ട രീതി: പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലോ, വോട്ടവകാശമുള്ള മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർക്കോ അല്ലെങ്കിൽ സിവിൽ സ്റ്റേഷനിലെ ഇലക്ഷൻ കേന്ദ്രത്തിലോ അപേക്ഷ നൽകാവുന്നതാണ്….
നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു; സംസ്കാരം നാളെ തൃശൂരിൽ
കൊല്ലം: മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചാണ് അന്തരിച്ചത്. സംസ്കാരം നാളെ ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നടക്കും. സിനിമയിലും നാടകത്തിലും സജീവം മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും തിളങ്ങിയ രാജേന്ദ്രൻ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കളിയാട്ടം, നരസിംഹം, മീശമാധവൻ, തച്ചിലേടത്ത് ചുണ്ടൻ, പട്ടാഭിഷേകം തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സിനിമകൾക്ക്…
പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിനും പരാതിക്കാരിക്കും ഒരേപോലെ ആശ്വാസമേകി സുപ്രീം കോടതി ഉത്തരവ്
ദില്ലി :യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ, ഹൈക്കോടതി ഉത്തരവിലെ പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരാതിക്കാരിയുടെ ഹർജി പരിഗണിച്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഉത്തരവിലെ നാല് പാരഗ്രാഫുകൾ നീക്കം ചെയ്യണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി പൂർണ്ണമായും അംഗീകരിച്ചു. തനിക്കെതിരായ ഈ പരാമർശങ്ങൾ കേസിന്റെ വിചാരണയെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാന വാദം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി അനുവദിച്ച…













