Kerala

മാസപ്പടി കേസ്: സി.എം.ആർ.എല്ലിന് കനത്ത തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Kerala

മാസപ്പടി കേസ്: സി.എം.ആർ.എല്ലിന് കനത്ത തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (CMRL) കേരള ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനിയും ഉദ്യോഗസ്ഥരും സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇ.ഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൂർണ്ണമായും ശരിവെക്കുകയായിരുന്നു. പ്രാഥമിക ഘട്ടത്തിലുള്ള ഒരു…

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോടിയേരിയുടെ ഭാര്യ വിനോദിനി; ‘വിളിച്ചാൽ ഫോൺ പോലും എടുക്കില്ല
Kerala

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോടിയേരിയുടെ ഭാര്യ വിനോദിനി; ‘വിളിച്ചാൽ ഫോൺ പോലും എടുക്കില്ല

തിരുവനന്തപുരം: അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നതായി ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ഗുരുതര ആരോപണം. കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടി തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും, ആവശ്യങ്ങൾക്കായി വിളിച്ചാൽ ഉന്നത നേതാക്കൾ ഫോൺ പോലും എടുക്കാൻ കൂട്ടാക്കുന്നില്ലെന്നുമാണ് വിനോദിനി ആരോപിക്കുന്നത്. ‘പച്ചക്കുതിര’ മാസികയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന രൂക്ഷമായ വിമർശനങ്ങൾ അവർ ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ നിലവിലെ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി. ഗോവിന്ദനെ ലക്ഷ്യംവെച്ചാണ്…

സംസ്ഥാനത്ത് സാമ്പത്തിക ധവളപത്രം പുറത്തിറക്കി; സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്
Kerala

സംസ്ഥാനത്ത് സാമ്പത്തിക ധവളപത്രം പുറത്തിറക്കി; സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ രൂക്ഷമായ പ്രതിഷേധവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ധവളപത്രം തയാറാക്കിയ രീതി ക്രമവിരുദ്ധമാണെന്നും ഔദ്യോഗിക രഹസ്യങ്ങൾ പുറത്തുപോയെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. എന്നാൽ, രേഖകൾ തയാറാക്കിയത് ധനവകുപ്പ് തന്നെയാണെന്നും വിദഗ്ധ സഹായം മാത്രമാണ് തേടിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്തുകൊടുത്തത് ചട്ടവിരുദ്ധമാണെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. എ.ജിക്ക്…

കൊല്ലത്തെ വയോധികന്റെ കൊലപാതകം: പ്രതി വാൽപ്പാറയിൽ പിടിയിൽ
Crime, Kerala

കൊല്ലത്തെ വയോധികന്റെ കൊലപാതകം: പ്രതി വാൽപ്പാറയിൽ പിടിയിൽ

കൊല്ലം: നഗരമധ്യത്തിൽ വയോധികനെ കൊലപ്പെടുത്തി പണവും കവർന്ന് കടന്നുകളഞ്ഞ പ്രതിയെ കൊല്ലം സിറ്റി പോലീസ് തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നിന്ന് പിടികൂടി. കന്യാകുമാരി തക്കല, കറുങ്കൽ ചിറക്കാട്ടുവിളയിൽ ബിജു (22) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 24-ന് അർദ്ധരാത്രി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നഗരത്തിലെ കാർ സർവീസ് സെന്ററിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന്…

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ
Kerala

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

തിരുവനന്തപുരം : സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ്…

പയ്യന്നൂരിൽ സി.പി.എം യോഗത്തിൽ വനിതാ നേതാവിന് നേരെ വ്യക്തിപരമായ അധിക്ഷേപം; പാർട്ടി നേതൃത്വത്തിന് പരാതി
Kerala

പയ്യന്നൂരിൽ സി.പി.എം യോഗത്തിൽ വനിതാ നേതാവിന് നേരെ വ്യക്തിപരമായ അധിക്ഷേപം; പാർട്ടി നേതൃത്വത്തിന് പരാതി

പയ്യന്നൂർ: സി.പി.എം ലോക്കൽ കമ്മിറ്റി യോഗത്തിനിടെ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി. സി.പി.എം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് സംഭവം. ഏരിയ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവിനെതിരെ ഒരു ലോക്കൽ കമ്മിറ്റി അംഗമാണ് മോശം പരാമർശം നടത്തിയത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. ​മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലുണ്ടായ അധിക്ഷേപത്തിനെതിരെ വനിതാ നേതാവ് പാർട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പാർട്ടിയിലെ ആഭ്യന്തര…

മെഡിക്കൽ കോളേജിലും രക്ഷയില്ല; വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു
Kerala

മെഡിക്കൽ കോളേജിലും രക്ഷയില്ല; വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു

മെഡിക്കൽ കോളേജിലും രക്ഷയില്ല! തൃശൂരിൽ കാർ പാർക്കിങ്ങിൽ വെച്ച് വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു ​തൃശൂർ: സുരക്ഷാ മുൻകരുതലുകൾ ഏറെയുള്ള മെഡിക്കൽ കോളേജ് വളപ്പിലും പാമ്പ് ഭീതി. തൃശൂർ മെഡിക്കൽ കോളേജിലെ പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗം ഡോക്ടർ ശ്രേയയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ​ഹോസ്പിറ്റൽ പരിസരത്തെ കാർ പാർക്കിങ് ഏരിയയിൽ വെച്ചാണ് ഡോക്ടർക്ക് പാമ്പുകടിയേറ്റതെന്നാണ് സംശയം. രാവിലെ ജോലിക്ക് കയറാനായി കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങുന്നതിനിടെ പാമ്പ് കാലിൽ കടിക്കുകയായിരുന്നു. കാലിന്റെ പിൻഭാഗത്താണ് കടിയേറ്റത്….

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും; നടപടി കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്, ഹൈക്കോടതി നിലപാട് മറികടന്ന് പുതിയ നീക്കം
Kerala

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും; നടപടി കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്, ഹൈക്കോടതി നിലപാട് മറികടന്ന് പുതിയ നീക്കം

തിരുവനന്തപുരം:കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ ആത്മഹത്യാ കേസ് സിബിഐ അന്വേഷിക്കും. നീതിതേടിയുള്ള കുടുംബത്തിന്റെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് ഒടുവിൽ കേസ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. നവീൻ ബാബുവിന്റെ ഭാര്യയും കുടുംബാംഗങ്ങളും മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ അധികാരത്തിലിരുന്ന സർക്കാർ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയും…

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം: അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിൽ; പ്രതിയുടെ കാർ അടിച്ചുതകർത്തു
Kerala

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം: അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിൽ; പ്രതിയുടെ കാർ അടിച്ചുതകർത്തു

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അഷ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, കേട്ടുകേൾവിയില്ലാത്ത ഈ ക്രൂരതയ്ക്ക് പിന്നാലെ പ്രതി അഷ്കർ ഓടിച്ചിരുന്ന കാർ കഴിഞ്ഞദിവസം രാത്രി ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചുതകർത്തു. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കുട്ടിയുടെ ശരീരത്തിൽ സ്ഥിരമായി മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആന്തരികാവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. ഇത് മുൻപ്…

ആതിരപ്പള്ളിയിൽ കാട്ടാന വിളയാട്ടം: വയോധികന് ദാരുണാന്ത്യം; പ്രതിഷേധക്കടലായി പ്രദേശം, ഇന്ന് ഹർത്താൽ
Kerala

ആതിരപ്പള്ളിയിൽ കാട്ടാന വിളയാട്ടം: വയോധികന് ദാരുണാന്ത്യം; പ്രതിഷേധക്കടലായി പ്രദേശം, ഇന്ന് ഹർത്താൽ

തൃശ്ശൂർ : ആതിരപ്പള്ളി മേഖലയെ നടുക്കിയ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പുലിയാർക്കാട്ട് സ്വദേശി മോഹനൻ ആണ് ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ഭീതി വിതച്ചുകൊണ്ടിരുന്ന ആനയുടെ ആക്രമണത്തിലാണ് മോഹനൻ ഇരയായത്. സംഭവത്തിൽ പ്രതിഷേധിച്ച് ആതിരപ്പള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു. ജനവാസ മേഖലയിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. മരിച്ച മോഹനന്റെ കുടുംബത്തിന് സർക്കാർ അടിയന്തര…

1 … 16 17 18 19 20 … 37
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534