Month: August, 2026

എം.ആർ.എഫിൽ ലോങ് ടേം സെറ്റിൽമെന്റിന് ധാരണ
Kerala

എം.ആർ.എഫിൽ ലോങ് ടേം സെറ്റിൽമെന്റിന് ധാരണ

  സ്ഥിരം ജീവനക്കാർക്ക് 14,500 രൂപ വേതനവർധന; അറ്റൻഡൻസ് ബോണസിലും വർധന കോട്ടയം : എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ പതിനാറാമത് ലോങ് ടേം സെറ്റിൽമെന്റ് പുതുക്കുന്നതിന് ധാരണയായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് മാനേജ്മെന്റും തൊഴിലാളി പ്രതിനിധികളും ഒത്തുതീർപ്പിലെത്തിയത്. വൈകിട്ട് നാലിന് ആരംഭിച്ച ചർച്ച മൂന്നര മണിക്കൂറോളം നീണ്ടു. 2026 ഓഗസ്റ്റ് ഒന്നുമുതൽ നാല് വർഷത്തേക്കാണ് പുതിയ സെറ്റിൽമെന്റ് പ്രാബല്യത്തിൽ വരുന്നത്. ഓഗസ്റ്റ് 31നകം അന്തിമ…

ഓപ്പറേഷൻ തൂഫാൻ: 3.040 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
Crime, Kerala

ഓപ്പറേഷൻ തൂഫാൻ: 3.040 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കൊല്ലം: ലഹരിമരുന്നിനെതിരെ പൊലീസ് ശക്തമായി നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി, വിൽപ്പനയ്ക്കായി വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘവും ശക്തികുളങ്ങര പൊലീസും ചേർന്ന് പിടികൂടി. കാവനാട് കെ.ആർ.എൻ നഗർ ഗ്രീഷ്മം വീട്ടിൽ മാഹിൻ (27), ശക്തികുളങ്ങര കന്നിമേൽച്ചേരി മുട്ടറ വടക്കതിൽ അഭിമന്യു (23), കന്നിമേൽച്ചേരി പൂവൻപുഴ തറയിൽ വീട്ടിൽ രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കാവനാട് കെ.ആർ.എൻ നഗറിലെ വാടകവീട്ടിൽ വ്യാഴാഴ്ച വൈകിട്ട് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ്…

എം.ഡി.എം.എ കേസ്: താൻ പെട്ടുപോയതാണെന്ന് പ്രതിയായ അധ്യാപിക കാവ്യ
Crime, Kerala

എം.ഡി.എം.എ കേസ്: താൻ പെട്ടുപോയതാണെന്ന് പ്രതിയായ അധ്യാപിക കാവ്യ

വടകര:അന്തർസംസ്ഥാന എം.ഡി.എം.എ കടത്ത് സംഘവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബി.ആർ.സി അധ്യാപിക കാവ്യ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണവുമായി രംഗത്ത്. വടകര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെയാണ് കാവ്യ മാധ്യമങ്ങളോട് സംസാരിച്ചത്. ലഹരി കേസ് ശൃംഖലയിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിന്, താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പെട്ടുപോയതാണെന്നുമായിരുന്നു കാവ്യയുടെ പ്രതികരണം. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു അധ്യാപിക കീർത്തന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നിങ്ങളാണ് പ്രധാന പ്രതിയെന്ന ചോദ്യത്തിന്, കീർത്തന പറയുന്നത് ശരിയല്ലെന്നും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താമെന്നും…

ശബരിമല ഓണം പൂജ: പ്ലാസ്റ്റിക് നിരോധനം കർശനമാക്കും
Kerala

ശബരിമല ഓണം പൂജ: പ്ലാസ്റ്റിക് നിരോധനം കർശനമാക്കും

പത്തനംതിട്ട: ശബരിമല ഓണം പൂജയോടനുബന്ധിച്ച് നട തുറക്കുന്ന ദിവസങ്ങളിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് നിരോധനവും ശുചിത്വവും ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനുമായി വിവിധ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ നിയോഗിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സാനിറ്റേഷൻ സൂപ്പർവൈസർ, സ്ക്വാഡ് ലീഡർ, സ്ക്വാഡ് അംഗങ്ങൾ തുടങ്ങിയ ചുമതലകളിലാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം…

മുല്ലപ്പെരിയാർ: കേരളത്തിന്റെ പുതിയ അണക്കെട്ട് നിർദേശം തമിഴ്നാട് തള്ളി
National

മുല്ലപ്പെരിയാർ: കേരളത്തിന്റെ പുതിയ അണക്കെട്ട് നിർദേശം തമിഴ്നാട് തള്ളി

പുതിയ അണക്കെട്ട് വേണ്ടെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയാക്കണമെന്ന് ആവശ്യം — തലശ്ശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് റെയിൽപാതകൾക്ക് കേരളത്തിന്റെ സമ്മർദം   തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നിർദേശം തമിഴ്നാട് തള്ളി. പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും നിലവിലെ അണക്കെട്ടിന് സുരക്ഷാപ്രശ്നമില്ലെന്നുമുള്ള മുൻ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ കൗൺസിൽ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും നിലപാട് ആവർത്തിച്ചത്. പുതിയ അണക്കെട്ട് നിർമിച്ചാൽ അതിൽനിന്നുള്ള മുഴുവൻ വെള്ളവും തമിഴ്നാടിന് നൽകാൻ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി…

എൽഡിഎഫ് വിട്ടുനിന്നു; നാരങ്ങാനത്ത് ബിജെപിയുടെ അവിശ്വാസം പരാജയപ്പെട്ടു
Kerala

എൽഡിഎഫ് വിട്ടുനിന്നു; നാരങ്ങാനത്ത് ബിജെപിയുടെ അവിശ്വാസം പരാജയപ്പെട്ടു

യുഡിഎഫിനെ സഹായിച്ചെന്ന് ബിജെപി; ഇന്ത്യ മുന്നണി സഖ്യമെന്ന് വി.ബി. പ്രസാദ്   നാരങ്ങാനം: നാരങ്ങാനം ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ജെസി മാത്യുവിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. എൽഡിഎഫ് നിലപാട് യുഡിഎഫിനെ സഹായിക്കുന്നതാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കും യുഡിഎഫിനും ആറു വീതവും എൽഡിഎഫിന് രണ്ടു സീറ്റുകളുമാണ് ലഭിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ്…

ഓളപ്പരപ്പിലെ ഒളിംപിക്സിന് ഇനി മണിക്കൂറുകൾ; കോട്ടയത്ത് നിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങൾ
Kerala

ഓളപ്പരപ്പിലെ ഒളിംപിക്സിന് ഇനി മണിക്കൂറുകൾ; കോട്ടയത്ത് നിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങൾ

കോട്ടയം: നെഹ്റു ട്രോഫി വള്ളംകളിയിൽ കോട്ടയം ജില്ലയിൽ നിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങൾ ഇത്തവണ പുന്നമടയിൽ മാറ്റുരയ്ക്കും. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പുണ്യാളൻ നിരണം, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പൂക്കര, നാട്ടകം ബോട്ട് ക്ലബ്ബിന്റെ ചെറുതന, കെ.ടി.ബി.സി. ഫാൻസ് ക്ലബ്ബിന്റെ ശ്രീവിനായകൻ, നാട്ടകം ഫാൻസ് ക്ലബ്ബിന്റെ ജവഹർ തായങ്കരി എന്നിവയാണ് മത്സരിക്കുക. ഇതിൽ പുണ്യാളൻ നിരണം, ആർപ്പൂക്കര എന്നിവ പുതുതായി നീരണിഞ്ഞ ചുണ്ടൻ വള്ളങ്ങളാണ്. 2005, 2006, 2007 വർഷങ്ങളിൽ തുടർച്ചയായി നെഹ്റു ട്രോഫി…

ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ
Kerala

ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചുവരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭരണഘടനയെക്കുറിച്ചുള്ള തന്റെ പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗവർണർ എന്നത് ഭരണഘടനാപരമായ സ്ഥാപനമാണെന്നും സർക്കാരിന് ആ സ്ഥാനത്തോട് സൗഹാർദ്ദപരമായ ബന്ധം പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർ പദവിയെ സർക്കാർ ആദരവോടെ കാണണമെന്നും ആർലേക്കർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാനാണ് ഭരണഘടനാ നിർമാതാക്കൾ സർവകലാശാലകളെ സർക്കാരിന്റെ നേരിട്ടുള്ള പരിധിയിൽനിന്ന് മാറ്റിനിർത്തി ഗവർണർമാരെ…

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണം: ജില്ലാ കലക്ടര്‍
Kerala

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണം: ജില്ലാ കലക്ടര്‍

കൊല്ലം : കള്ളക്കടല്‍ പ്രതിഭാസത്തിന്റെഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ആലപ്പാട്ട് മുതല്‍ ഇടവ വരെയുള്ള തീരദേശമേഖലയില്‍   ഉയര്‍ന്നതിരമാലകളും കടലാക്രമണവും ഉണ്ടായേക്കാമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സനായ ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് (ഓഗസ്റ്റ് 18) അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 20 വൈകുന്നേരം 5.30 വരെ തിരമാലകള്‍ 1.8 മീറ്റര്‍വരെ ഉയരുമെന്നും തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിന്‌ സാധ്യതയുണ്ടെന്നും…

ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റി പ്രസ്ഥാനവും: ചർച്ചയും മാധ്യമ പുരസ്കാര വിതരണവും
Kerala

ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റി പ്രസ്ഥാനവും: ചർച്ചയും മാധ്യമ പുരസ്കാര വിതരണവും

തിരുവനന്തപുരം: ഫിലിം സൊസൈറ്റികൾക്കുള്ള ഗ്രാന്റ് വിതരണം ചലച്ചിത്ര അക്കാദമി വഴി നടത്തണമെന്ന നിർദേശം പരിഗണിക്കുമെന്നും അടുത്ത വർഷം മുതൽ ഇക്കാര്യം യാഥാർഥ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞതായി ജെ എം എ അറിയിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്കും ചലച്ചിത്ര അക്കാദമിക്കും രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫിൽക്ക ഫിലിം സൊസൈറ്റിയും അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റീസും (AFSo) സംയുക്തമായി തിരുവനന്തപുരം പ്രസ്…

1 2 3 4
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534