കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് നവീകരണപ്രവര്‍ത്തി ഉടന്‍ ആരംഭിച്ച് സമയബന്ധിതമായിപൂര്‍ത്തിയാക്കുമെന്ന് വനിതാ-ശിശുവികസന, ക്ഷീരവികസന-മൃഗസംരക്ഷണ, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ. പുതിയ ബസ് ടെര്‍മിനലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട താത്കാലിക ഓഫീസുകളുടെ നിര്‍മാണഉദ്ഘാടനം ബസ്സ്റ്റാന്‍ഡിനുസമീപമുള്ള ഗ്യാരജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 15 കോടി രൂപയ്ക്ക് നിര്‍മിക്കുന്ന ബസ് ടെര്‍മിനലില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കും. മൂന്ന് നിലകളിലായി ആദ്യം പൂര്‍ത്തിയാക്കും. ഭാവിയിലെആവശ്യങ്ങള്‍പരിഗണിച്ച് തുടര്‍വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. താത്കാലിക ഓഫീസുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള…
മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം: 22.68 കോടി നികുതി വെട്ടിപ്പിൽ അന്വേഷണം
തിരുവനന്തപുരം: ലയണൽ മെസി നായകനായ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടിൽ 22.68 കോടി രൂപയുടെ ജിഎസ്ടി അടച്ചില്ലെന്ന കണ്ടെത്തലിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിക്കും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരായ നികുതി വെട്ടിപ്പ് ആരോപണത്തിലാണ് പരിശോധന. ജിഎസ്ടി വകുപ്പ് നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണസംഘം നാളെ കാഞ്ഞങ്ങാട്ടെത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കും. ഡെപ്യൂട്ടി കമ്മീഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽനിന്ന് സംഘം…
സ്വാതന്ത്ര്യദിനാഘോഷം: സ്കൂളുകളിൽ നാളെ വന്ദേമാതരം ഇല്ല
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിലും സർക്കാർ ഔദ്യോഗിക ചടങ്ങുകളിലും നാളെ വന്ദേമാതരം ആലപിക്കില്ല. പകരം ദേശീയഗാനം ആലപിക്കണമെന്നാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലർ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയ നിർദേശം. മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലും വന്ദേമാതരം ഉൾപ്പെടുത്തിയിട്ടില്ല. വന്ദേമാതരം സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാതെ സസ്പെൻസ് തുടരുന്നതിനിടെയാണ് സർക്കാർ ചടങ്ങുകളിലും സ്കൂളുകളിലും ഇത് ആലപിക്കേണ്ടതില്ലെന്ന നിർദേശം പുറത്തുവന്നത്. വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ നിർദേശത്തെ തുടർന്ന്…
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനം നീളും
പട്ടികയിലെ പരിശോധന പൂർത്തിയാകാത്തത് കാരണം; ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് കണ്ടെത്തൽ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. മെഡലിന് അർഹരായവരുടെ പട്ടികയിലെ പരിശോധന നടപടികൾ പൂർത്തിയാകാത്തതാണ് പ്രഖ്യാപനം മാറ്റിവയ്ക്കാൻ കാരണം. ഇന്ന് മെഡലുകൾ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പട്ടികയുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാർച്ചിൽ പൊലീസ് ആസ്ഥാനത്ത് നിന്ന് മെഡലിന് അർഹരായവരുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ പട്ടികയിലെ പരിശോധന നിശ്ചിത സമയത്തിനുള്ളിൽ…
വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് പരിസ്ഥിതി അനുമതി
നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇനി കേന്ദ്ര കാബിനറ്റ് അംഗീകാരം മാത്രം — ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാര പ്രതീക്ഷ തിരുവനന്തപുരം: നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചു. പദ്ധതിക്ക് ഇനി കേന്ദ്ര കാബിനറ്റിന്റെ അന്തിമ അംഗീകാരം കൂടി ലഭിച്ചാൽ നിർമാണ നടപടികളിലേക്ക് കടക്കാനാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള ചരക്ക് ഗതാഗതത്തിന് വേഗം കൂട്ടുന്നതോടൊപ്പം തലസ്ഥാന നഗരിയുടെ ഗതാഗത സമ്മർദം കുറയ്ക്കാനും പദ്ധതി നിർണായകമാകും. ഔട്ടർ റിങ് റോഡിന്റെ ഭാഗമായി ഇതുവരെ…
പൊലീസ് സ്റ്റേഷൻ ഭരണത്തിൽ പുതിയ ക്രമീകരണം; 64 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണസംവിധാനത്തിൽ ഇന്ന് മുതൽ നിർണായക മാറ്റങ്ങൾ നിലവിൽ വരും. ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളുടെയും ചുമതല ഇനി മുതൽ സബ് ഇൻസ്പെക്ടർമാർ (എസ്.ഐ) ഏറ്റെടുക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 സ്റ്റേഷനുകളിൽ മാത്രമാണ് ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്.എച്ച്.ഒ) തുടരുക. പൊലീസ് സംവിധാനത്തെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. പൊലീസ്…
ഓപ്പറേഷൻ തൂഫാൻ കേരളത്തെ ലഹരി മാഫിയയിൽ നിന്ന് രക്ഷിക്കാനുള്ള വലിയ ദൗത്യം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നടപ്പാക്കുന്ന ഏറ്റവും വലിയ സംവിധാനമാണ് ഓപ്പറേഷൻ തൂഫാൻ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയിൽ യാതൊരു രാഷ്ട്രീയവും കലർത്തിയിട്ടില്ലെന്നും കേരളത്തെ രക്ഷിക്കാനുള്ള ദൗത്യമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തുന്നത് കേരളത്തോട് കാണിക്കുന്ന ചതിയാണ്. ലഹരി കേസുകളിൽ ആരെ പിടികൂടിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരെയും രക്ഷിക്കാൻ ശ്രമിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് അനുഭാവികൾ ലഹരി കേസുകളിൽ പിടിയിലായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന…
മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കത്തിൽ വൻ ക്രമക്കേട്; സർക്കാർ ചട്ടങ്ങൾ മറികടന്നെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. സ്പോൺസറെ തിരഞ്ഞെടുക്കുന്നതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നും സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അർജന്റീന ടീം കേരളത്തിലെത്തുമെന്ന സ്പോൺസറുടെ വാഗ്ദാനത്തിന് ആധികാരിക രേഖകളുടെ പിൻബലമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. അർജന്റീന ടീം കേരളത്തിൽ മത്സരിക്കണമെങ്കിൽ ഫിഫ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിർബന്ധിത നടപടികളും ഇന്ത്യൻ ഫുട്ബോൾ…
എം.സി. റോഡിലെ ഹോട്ടലുകളിൽ പരിശോധന; 50 കിലോ പഴകിയ മത്സ്യം പിടികൂടി
അടൂർ: എം.സി. റോഡിലെ പ്രധാന ഫുഡ് സ്പോട്ടായ അടൂർ ബൈപാസിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളും പിടികൂടി. ഓലപ്പന്തൽ, അമ്മച്ചിക്കട, ഡിങ്കന്റെ തട്ടുകട, സൺറൈസ്, എസ്.എൻ., രാജധാനി തുടങ്ങിയ ഹോട്ടലുകളിലായിരുന്നു പരിശോധന. ഹോട്ടലുകളിൽ പാചകത്തിനായി സൂക്ഷിച്ചിരുന്ന 50 കിലോയോളം പഴകിയ മത്സ്യവും പിടികൂടി നശിപ്പിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
നവജാത ശിശുവിനെ കണ്ണൂരിലെ ദമ്പതികൾക്ക് വിറ്റതായി മൊഴി
കോട്ടയം: നവജാത ശിശുക്കളെ വിൽപ്പന നടത്തിയ കേസിൽ അറസ്റ്റിലായവർ കണ്ണൂർ ചക്കരക്കല്ലിലെ ദമ്പതികൾക്ക് കുഞ്ഞിനെ വിറ്റതായി ഈരാറ്റുപേട്ട പോലീസിന് മൊഴി. സംഭവത്തിൽ ചക്കരക്കല്ല് പോലീസ് കേസെടുത്തു. വാഗമൺ സ്വദേശി കെ.എസ്. അർജുൻ, സഹോദരീഭർത്താവ് മുപ്പിലിരാജ, ഇയാളുടെ ഭാര്യ അപർണ, പരവൂർ സ്വദേശി അനീന തസ്നി എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ കൊല്ലത്ത് വിൽപ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. തീക്കോയിയിലെ വാടകവീട്ടിൽ ഗർഭിണികളെ എത്തിച്ച് പ്രസവിക്കുന്ന കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഘത്തിൽ കൂടുതൽ…













