Month: August, 2026

തൊഴിലാളികളെ ബന്ദികളാക്കി കവർച്ച; നാല് പ്രതികൾ പിടിയിൽ
Crime, Kerala

തൊഴിലാളികളെ ബന്ദികളാക്കി കവർച്ച; നാല് പ്രതികൾ പിടിയിൽ

കോട്ടയം: ഏറ്റുമാനൂർ പേരൂരിനടുത്ത് അന്യസംസ്ഥാന തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ നാല് പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം പശ്ചിമബംഗാൾ സ്വദേശി ബകീർ മണ്ടോൾ, വേളൂർ സ്വദേശി മിഥിൽരാജ് എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. ശനിയാഴ്ച അർധരാത്രിയിലാണ് പൂവത്തുംമൂട്ടിലെ തൊഴിലാളി ക്യാമ്പിൽ കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ 15 അംഗ സംഘം ക്യാമ്പിലുണ്ടായിരുന്ന 33 തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി…

ഇ.എസ്.ഐ. ഡയറക്ടർ ബോർഡിൽ വീണ്ടും എൻ.കെ. പ്രേമചന്ദ്രൻ
National

ഇ.എസ്.ഐ. ഡയറക്ടർ ബോർഡിൽ വീണ്ടും എൻ.കെ. പ്രേമചന്ദ്രൻ

ന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) ഡയറക്ടർ ബോർഡിലേക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ വീണ്ടും തെരഞ്ഞെടുത്തു. ലോക്സഭാംഗങ്ങളുടെ പ്രതിനിധിയായാണ് അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ലോക്സഭാ കമ്മിറ്റി ബ്രാഞ്ച് നടത്തി. ഇ.എസ്.ഐ. കോർപ്പറേഷൻ ഡയറക്ടർ ബോർഡിലേക്ക് ലോക്സഭയിൽനിന്ന് രണ്ട് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ഇതിലേക്ക് മൂന്ന് പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഒരാൾ പത്രിക പിൻവലിക്കേണ്ട അവസാന തീയതിക്ക് മുമ്പായി പത്രിക പിൻവലിച്ചതോടെയാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെയും പ്രവീൺ ഖണ്ഡേൽവാളിനെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി…

കടല്‍രക്ഷാപ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം : മുഖ്യമന്ത്രി വി.ഡി. സതീശന്‍
Kerala

കടല്‍രക്ഷാപ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം : മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലം : കടലില്‍പോകുന്നവരുടെ സുരക്ഷഉറപ്പാക്കുന്നതിന്അനുയോജ്യമായ രക്ഷാപ്രവര്‍ത്തനസംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കടലില്‍കാണാതായ കൊല്ലം സ്വദേശി ഗൗതംകൃഷ്ണയുടെവീട്ടില്‍ വനംവകുപ്പ് മന്ത്രി ഷിബുബേബിജോണുമൊത്ത് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷമാണ് അറിയിച്ചത്. നാളിതുവരെ ഉണ്ടായിട്ടില്ലാത്ത സര്‍വസംവിധാനങ്ങളേയും സംയോജിപ്പിച്ചുള്ള തിരച്ചിലാണ് തുടരുന്നത്. പ്രതികൂലകാലാവസ്ഥയേയും മറികടന്നുള്ളശ്രമങ്ങള്‍നടത്തുകയാണ്. കാലാവസ്ഥാപ്രവചനം കൃത്യതയോടെയെന്നുറപ്പാക്കുന്ന, രാജ്യത്തിന് തന്നെ മാതൃകയാകുന്ന സംവിധാനം സംസ്ഥാനത്ത് വികസിപ്പിക്കും. ഇതേ ദീര്‍ഘവീക്ഷണം മുന്‍നിര്‍ത്തിയാണ് സംവിധാനത്തിന് ബജറ്റില്‍ തുക വകയിരുത്തിയത്. പുതിയ സംവിധാനത്തില്‍ പ്രാദേശികഅറിവുകള്‍കൂടി ഉള്‍പ്പെടുത്തും, ഇതിനായി മത്സ്യതൊഴിലാളികളുടെ പ്രാതിനിധ്യവും ഉറപ്പാക്കും. തീരദേശപൊലിസിന്റെ സന്നാഹങ്ങള്‍ കൂടുതല്‍…

ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സാ നിഷേധമെന്ന് പരാതി
Kerala

ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സാ നിഷേധമെന്ന് പരാതി

തൊടുപുഴ: ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നതായി പരാതി. പനിബാധിച്ച് അവശനിലയിലെത്തിയ കുട്ടിക്ക് ചികിത്സ വൈകിയതിനെ തുടർന്ന് സ്ഥിതി ഗുരുതരമാവുകയും കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യമന്ത്രി ആശുപത്രിയിൽ എത്തിയ സമയത്തും കാഷ്വാലിറ്റിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലായിരുന്നുവെന്നാണ് പരാതി. ചികിത്സാ നിഷേധത്തെക്കുറിച്ച് മാധ്യമങ്ങൾ മന്ത്രിയോട് ചോദിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി സൂപ്രണ്ടിനെയും ഡി.എം.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ഉപരോധിച്ചു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിച്ച് ആശുപത്രിയുടെ പ്രവർത്തനം…

പെരിയാർ റിസർവിൽ ഡ്രോൺ പറത്തി; നടപടി കടുപ്പിച്ച് വനംവകുപ്പ്
Kerala

പെരിയാർ റിസർവിൽ ഡ്രോൺ പറത്തി; നടപടി കടുപ്പിച്ച് വനംവകുപ്പ്

ഇടുക്കി: അതീവ സുരക്ഷാ മേഖലയായ പെരിയാർ ടൈഗർ റിസർവിൽ തമിഴ്നാട്ടിൽ നിന്നെത്തിയ സംഘം ഡ്രോൺ ക്യാമറ പറത്തി ദൃശ്യങ്ങൾ പകർത്തിയതായി റിപ്പോർട്ട്. തേക്കടി കനാലിൽനിന്ന് തമിഴ്നാട്ടിലെ തേനി ജില്ലയിലേക്ക് കാർഷിക ആവശ്യത്തിനായി വെള്ളം തുറന്നുവിട്ടതിനെ തുടർന്നാണ് സംഘം തേക്കടിയിലെത്തിയത്. കമ്പം എം.എൽ.എ ജഗന്നാഥ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടി.വി.കെ. പ്രവർത്തകരാണ് ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചത് ഗുരുതര ചട്ടലംഘനമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. സംഭവത്തിൽ നടപടിക്ക് വനംവകുപ്പ്…

ശബരിമല ഡ്യൂട്ടിക്കിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Kerala

ശബരിമല ഡ്യൂട്ടിക്കിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട കൺട്രോൾ റൂമിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) ആയിരുന്ന മുഹമ്മദ് ഷെഫീഖ് (47) ആണ് മരിച്ചത്. ശബരിമല നിറപുത്തരി മഹോത്സവവുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കിടെ ആഗസ്റ്റ് മൂന്നിന് നിലയ്ക്കലിൽ വെച്ച് ഫിറ്റ്സ് വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്നലെ പത്തനംതിട്ട ഡി.എച്ച്.ഒ. ക്യാമ്പിൽ പൊതുദർശനത്തിന് വെച്ചശേഷം…

കൂലി കിട്ടിയ രാത്രി തൊഴിലാളി ക്യാമ്പിൽ ‘കവർച്ചാ സംഘം’; 30 പേരെ മർദിച്ച് കവർച്ച
Crime, Kerala

കൂലി കിട്ടിയ രാത്രി തൊഴിലാളി ക്യാമ്പിൽ ‘കവർച്ചാ സംഘം’; 30 പേരെ മർദിച്ച് കവർച്ച

ഏറ്റുമാനൂർ: പൂവത്തുംമൂട് അരയിരത്ത് പടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ അർധരാത്രിയിൽ വൻ ആക്രമണം. ഹെൽമെറ്റും മാസ്കും ധരിച്ചെത്തിയ 15 അംഗ സംഘം 30 ഓളം തൊഴിലാളികളെ മർദിച്ച് പണവും മൊബൈൽ ഫോണുകളും രേഖകളും കവർന്നതായി പരാതി. കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. എട്ടോളം പേർ ക്യാമ്പിനുള്ളിൽ കയറി ആക്രമണം നടത്തിയപ്പോൾ ഏഴുപേർ വാഹനങ്ങളിലടക്കം പുറത്ത് കാവൽ നിന്നു. ഒരു ലക്ഷം രൂപയും 15 മൊബൈൽ ഫോണുകളും എടിഎം കാർഡുകളും രേഖകളും നഷ്ടപ്പെട്ടതായാണ് പരാതി….

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണം: ജില്ലാ കലക്ടര്‍
Kerala

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണം: ജില്ലാ കലക്ടര്‍

കൊല്ലം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പാട്ട് മുതല്‍ ഇടവ വരെയുള്ള തീരദേശമേഖലയില്‍ ഓഗസ്റ്റ് 10 വൈകുന്നേരം 5:30 വരെ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാമെന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന-ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലില്‍ ഇറങ്ങരുതെന്നും ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജാഗ്രതാനിര്‍ദേശങ്ങള്‍: കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിതാമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്നഘട്ടത്തില്‍ മത്സ്യബന്ധനയാനങ്ങള്‍ കടലിലേക്ക്…

മുഖത്തല ശ്രീ മുരാരി ക്ഷേത്രത്തിൽ അനധികൃത സംഘടനകളുടെ പ്രവർത്തനമെന്ന് പരാതി
Kerala

മുഖത്തല ശ്രീ മുരാരി ക്ഷേത്രത്തിൽ അനധികൃത സംഘടനകളുടെ പ്രവർത്തനമെന്ന് പരാതി

മുഖത്തല: ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഖത്തല ശ്രീ മുരാരി ക്ഷേത്രത്തിൽ വിവിധ സംഘടനകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി ക്ഷേത്ര ഉപദേശക സമിതി പരാതി നൽകി. ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സംഘടനകളുടെ പ്രവർത്തനം വ്യാപകമാകുന്നതായും ക്ഷേത്രത്തിന്റെ പേര് ഉപയോഗിച്ച് ഭക്തജനങ്ങളിൽനിന്നും പൊതുജനങ്ങളിൽനിന്നും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും സമിതി ആരോപിച്ചു. ക്ഷേത്ര ഉപദേശക സമിതി നിലവിലുള്ള ദേവസ്വം ക്ഷേത്രങ്ങളിൽ അനധികൃത സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡ് സൂപ്രണ്ട് ഓഫ് പൊലീസ് (വിജിലൻസ് ആൻഡ് സെക്യൂരിറ്റി) സമർപ്പിച്ച റിപ്പോർട്ടിന്റെ…

കോന്നിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു
Kerala

കോന്നിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ (ആന പരിപാലന കേന്ദ്രം) ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. ‘മീന’ എന്ന ആനയുടെ പാപ്പാനായ ചേരിമുക്ക് പുളിക്ക നിവാസിൽ മോഹനൻ നായർ(65)ആണ് മരിച്ചത്. ആനത്താവളത്തിലെ ‘പ്രിയദർശിനി’ എന്ന ആനയുടെ തുമ്പിക്കൈയിൽ പരിക്കേറ്റിരുന്നു. ഈ മുറിവ് പരിശോധിക്കുന്നതിനായി സമീപത്തേക്ക് ചെന്നപ്പോഴാണ് മോഹനന് നേരെ ആനയുടെ ആക്രമണമുണ്ടായത്. ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം തുടർനടപടികൾക്കായി കോന്നി താലൂക്ക് ആശുപത്രി എത്തി ശേഷം പോലീസ് നടപടികൾക്ക് ശേഷം കോന്നി മെഡിക്കൽ കോളജ്…

1 2 3 4
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534