By: ഷിബു കൂട്ടുംവാതുക്കൾ സബ്ബ് എഡിറ്റർ കരുനാഗപ്പള്ളി: ആത്മഹത്യാശ്രമം സംബന്ധിച്ച സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കമ്പിവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കുലശേഖരപുരം സുനാമി കോളനിയിൽ കുന്നുംപുറത്ത് വീട്ടിൽ രുദ്രസേനന്റെ മകൻ ശിവമുത്തു (55) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ ആറിന് ഉച്ചയോടെ സുനാമി കോളനിയിലെ വീട്ടിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് കൺട്രോൾ റൂം വാഹനത്തിൽ എസ്.ഐ. ഇബ്രാഹിംകുട്ടിയും സി.പി.ഒ. മോഹൻലാലും സ്ഥലത്തെത്തി. കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെ സമീപത്തെ വീട്ടിൽ താമസിക്കുന്ന…
വിക്ടർ ജോർജ്, വീഡിയോ ജേണലിസ്റ്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു
By : ഷിബു കൂട്ടുംവാതുക്കൾ സബ്ബ്എ ഡിറ്റർ കോട്ടയം: വിക്ടർ ജോർജ് പുരസ്കാരവും വീഡിയോ ജേണലിസ്റ്റ് പുരസ്കാരവും സമ്മാനിച്ചു. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി മോൻസ് ജോസഫ് മുഖ്യാതിഥിയായി. മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ക്യാമറ അസിസ്റ്റന്റ് സിബു ഭുവനേന്ദ്രന് സ്പീക്കർ വിക്ടർ അവാർഡ് സമ്മാനിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മീഡിയ വൺ ചാനലിലെ സാദിഖ് പാറയ്ക്കലിനാണ് വീഡിയോ ജേണലിസ്റ്റ്…
മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്
കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്നതായി ആരോപിക്കുന്ന സാമ്പത്തിക തട്ടിപ്പുകളിലും ചട്ടലംഘനങ്ങളിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി. കേരളത്തിലേക്ക് മെസ്സിയെ എത്തിക്കുമെന്ന പേരിൽ നടന്ന നീക്കങ്ങളും ഇതിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകളും ഗൗരവമായി അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ‘റിപ്പോർട്ടർ ടി.വി.’യുടെ സാമ്പത്തിക സ്രോതസ്സുകളും ഇടപാടുകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട്…
പാലായിൽ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ
പാലാ: വാഹന പരിശോധനയ്ക്കിടെ പോലീസിനെ ഇടിച്ചുവീഴ്ത്തി കടന്നുകളയാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇവരിൽനിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പാലാ ആർ.വി. ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസിനെ ഇടിച്ച ശേഷം കാർ കടന്നുപോകാൻ ശ്രമിച്ചത്. ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതെന്ന് പോലീസ് പറയുന്ന കഞ്ചാവാണ്…
കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി; കാലടി എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ
By:ഷിബു കൂട്ടുംവാതുക്കൾ, സബ്ബ് എഡിറ്റർ കൊച്ചി: ടാക്സി ഡ്രൈവറായ യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കാലടി എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. കാലടി എസ്.ഐ അജ്മൽ, പൊലീസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവർക്കെതിരെയാണ് റേഞ്ച് ഡി.ഐ.ജി നടപടി സ്വീകരിച്ചത്. ശ്രീമൂലനഗരം സ്വദേശിയായ ടാക്സി ഡ്രൈവർ സുജിത് ജയൻ നൽകിയ പരാതിയിലാണ് നടപടി. അടിപിടിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനെന്ന പേരിലാണ് സുജിത്തിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പരാതി. ക്യാമറയുടെ നിരീക്ഷണമില്ലാത്ത മുറിയിലേക്ക്…
ഭൂമി തരം മാറ്റാൻ ലോബി : റിട്ട. ഡെപ്യൂട്ടി കലക്ടർ വിജിലൻസ് പിടിയിൽ
കൊച്ചി: 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റിട്ട. ഡെപ്യൂട്ടി കലക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59) ആണ് ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി അറസ്റ്റിലായത്. കലൂർ സ്വദേശിയുടെ പിതാവിന്റെ പേരിലുള്ള ഭൂമി തരംമാറ്റി പുരയിടമാക്കി രേഖകൾ നൽകാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് നടപടി. കേസിൽ കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസ്, ഇടനിലക്കാരായ എൻ.എസ്. രാജേഷ്, ജോസഫ് ഷിബിൻ എന്നിവരെ…
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷം ഭക്തിസാന്ദ്രമായി
By : ഷിബു കൂട്ടുംവാതുക്കൾ,സബ്ബ് എഡിറ്റർ കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ അഷ്ടമിരോഹിണി ആഘോഷം ഭക്തിസാന്ദ്രമായി. പുലർച്ചെ അഞ്ചിന് നിർമാല്യ ദർശനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തങ്കത്തിരുവാഭരണം ചാർത്തി അലങ്കരിച്ച ഉണ്ണിക്കണ്ണന്റെ ദർശനത്തിനായി ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പുഷ്പാലങ്കാരം, ഉദയാസ്തമന ഭാഗവതപാരായണം, പാൽപ്പായസ പൊങ്കാല, സമ്പൂർണ നാരായണീയ പാരായണം, സോപാനസംഗീതം, പഞ്ചാമൃത വിതരണം, പ്രഭാത ഊട്ട്, പിറന്നാൾസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. വൈകിട്ട് നടന്ന വിവിധ കലാപരിപാടികളിൽ ഓട്ടൻതുള്ളൽ, നൃത്തരൂപത്തിലുള്ള ഉറിയടി,…
ഡിജിറ്റൽ മാധ്യമ രംഗത്തെ സ്വയം നിയന്ത്രണം: സ്വതന്ത്ര മാധ്യമ കൂട്ടായ്മകൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടുന്നത് എങ്ങനെ?
എസ്. പ്രിയങ്ക. സ്പെഷ്യൽ കറസ്പോൺഡന്റ് തിരുവനന്തപുരം : ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, പ്രാദേശിക ഡിജിറ്റൽ മാധ്യമ രംഗത്തുണ്ടായ വൻ കുതിച്ചുചാട്ടം വാർത്താ വിതരണ രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നൂറുകണക്കിന് സ്വതന്ത്ര വെബ് പോർട്ടലുകളും പ്രാദേശിക യൂട്യൂബ് വാർത്താ ചാനലുകളും പരമ്പരാഗത അച്ചടി മാധ്യമങ്ങളുടെ ശൈലികൾക്കപ്പുറം പ്രവർത്തിക്കുന്നുണ്ടെങ്കിലും, കൃത്യമായ നിയന്ത്രണ സംവിധാനങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും അഭാവം ഈ മേഖലയിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗരേഖകളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും)…











