By: എസ്. പ്രിയങ്ക സ്പെഷ്യൽ കറസ്പോൺഡന്റ് കൊല്ലം : ശുചിത്വ മനോഭാവത്തിൽ മാറ്റം ഉണ്ടാവണമെന്നും വീടും പരിസരവും മാത്രമല്ല നാടും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും വനിത-ശിശു വികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ബീച്ചില്‍ സംഘടിപ്പിച്ച മെഗാ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്ന കാര്യത്തിൽ എല്ലാവരും അച്ചടക്കം പാലിക്കേണ്ടതുണ്ട്. പേര് പോലും കേൾക്കാത്ത പുതിയ രോഗങ്ങളും വൈറസുകളുമാണ് ഓരോ ദിവസവും കടന്നുവന്നുകൊണ്ടിരിക്കുന്നത്….
കൊല്ലം പോർട്ട് വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടാക്കും
By:എസ്.പ്രിയങ്ക സ്പെഷ്യൽ കറസ്പോണ്ടന്റ് കൊല്ലം: കൊല്ലം പോർട്ടിനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാറ്റലൈറ്റ് പോർട്ടായി വികസിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പോർട്ട് വികസനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പോർട്ടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. നിലവിലെ ആഴം സംബന്ധിച്ച് സർവേ നടത്തി ആവശ്യമായ ഡ്രജിങ് നടത്തും. ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് സ്ഥാപിക്കുന്നതും ടൂറിസ്റ്റ് കപ്പൽ സർവീസുകൾ ആരംഭിക്കുന്നതുമടക്കമുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്. വാർഫിലെ ആഴക്കുറവ്, കസ്റ്റംസ് നടപടികളിലെ തടസ്സങ്ങൾ, കോസ്റ്റൽ…
കാഞ്ഞിരം ശാഖയുടെ ഉദ്ഘാടനവും ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു
പാലക്കാട്: ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷന്റെ വാർഷികാഘോഷം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സംഗമമായ ആഘോഷത്തിൽ വിവിധ കലാപരിപാടികൾ, വിനോദ പരിപാടികൾ, ആദരിക്കൽ ചടങ്ങുകൾ, സമ്മാനദാനം തുടങ്ങിയവ നടന്നു. ഇതിനോടനുബന്ധിച്ച് ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷന്റെ പുതിയ ശാഖ കാഞ്ഞിരം നന്ദു കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. മറിമായം ഫെയിം വിനോദ് കോവൂർ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. 7.5 ശതമാനം പലിശ നിരക്കിൽ ആരംഭിക്കുന്ന ഗോൾഡ് ലോൺ, പേഴ്സണൽ ലോൺ, ബിസിനസ് ലോൺ തുടങ്ങിയ വിവിധ…
വിവാഹത്തിന് ഭക്ഷണം എത്തിച്ചില്ല; കാറ്ററിംഗ് ഉടമ അറസ്റ്റിൽ
കോട്ടയം: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് ഏറ്റെടുത്ത് മുൻകൂറായി പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ വഞ്ചിച്ചെന്ന പരാതിയിൽ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹൻ അറസ്റ്റിൽ. കഞ്ഞിക്കുഴിയിലെ കുടുംബം നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് ഏറ്റെടുത്ത് മൂന്ന് കുടുംബങ്ങളെയാണ് പ്രതി വഞ്ചിച്ചതെന്നാണ് പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന രണ്ട് വിവാഹച്ചടങ്ങുകൾക്കും ഭക്ഷണം എത്തിക്കാതെ കാറ്ററിംഗ് സംഘം മുങ്ങിയതോടെ വീട്ടുകാർ പ്രതിസന്ധിയിലായി….
വീട്ടിൽനിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ; മദ്യശേഖരത്തെക്കുറിച്ച് അറിയില്ലെന്ന് പ്രതികരണം
By: ഷിബു കൂട്ടുംവാതുക്കൾ കൊച്ചി: വീട്ടിൽനിന്ന് അനധികൃതമായി മദ്യം പിടിച്ചെടുത്ത കേസിൽ ആന്റോ അഗസ്റ്റിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ ഓഫീസിലെത്തി ആന്റോയെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വയനാട്ടിലെ വീട്ടിൽനിന്ന് മദ്യം പിടിച്ചെടുത്ത സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ പ്രതികരണം. താൻ മദ്യപിക്കുന്ന ആളല്ലെന്നും ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മദ്യവുമായി ബന്ധപ്പെട്ട കേസ് എന്താണെന്നും വീട്ടിൽ അനധികൃതമായി…
മത്സ്യബന്ധന വല വാങ്ങാനെത്തി മൊബൈൽ ഫോൺ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
കൊല്ലം: മത്സ്യബന്ധന വല വാങ്ങാനെത്തിയ ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പള്ളിത്തോട്ടം പോലീസ് ആലപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാഞ്ഞിരംചിറ പാലയ്ക്കൽ ഹൗസിൽ ടോണി (26) ആണ് അറസ്റ്റിലായത്. പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ പോർട്ട് ലോക്കർ റൂമിൽനിന്ന് പള്ളിത്തോട്ടം സ്വദേശി നെൽസന്റെ 30,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് ഇയാൾ മോഷ്ടിച്ചത്. നെൽസന്റെ പക്കൽ മത്സ്യബന്ധന വല വാങ്ങാനെത്തിയ പ്രതി ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്…
ജെ.എം.എ. സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ.) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാച്യു–ഗാന്ധാരി അമ്മൻ കോവിൽ റോഡിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ജെ.എം.എ. ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (ഇ.ബി.എം. ന്യൂസ്) ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അരമുഗൻപിള്ള (ടിപ്പ് ഓഫ് ഇന്ത്യ ന്യൂസ്), ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൽ (കലാകൗമുദി), സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ (രാഷ്ട്രവാദി ന്യൂസ്), സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ (മീഡിയ ട്വന്റി),…
മെസ്സി തട്ടിപ്പ് കേസ്: റിപ്പോർട്ടർ ചാനൽ ഓഫീസിൽ പൊലീസ് പരിശോധന; നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ചാനൽ ഓഫീസിലടക്കം അഞ്ചിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പരിശോധന നടത്തി. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവാങ്ങി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട ഫ്ലാറ്റിലും അഗസ്റ്റിൻ…
സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ; റിമാൻഡിൽ
റാന്നി: നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളും വീഡിയോകളുമാക്കി മാറ്റി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അങ്ങാടി വില്ലേജിൽ വരവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ മാത്തുക്കുട്ടിയുടെ മകൻ അനൂപ് സി.എം. (31) ആണ് റാന്നി പൊലീസിന്റെ പിടിയിലായത്. സാമൂഹികമാധ്യമങ്ങളിൽനിന്ന് ശേഖരിച്ച റാന്നി സ്വദേശിനികളായ സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് സ്വന്തം ഫോണിൽ സൂക്ഷിക്കുകയും മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ ഇയാൾക്കെതിരെ സമാനമായ മറ്റൊരു കേസ് രജിസ്റ്റർ…
ശാലിനിയും സുധീഷും മന്ത്രിയുടെ സാന്നിധ്യത്തില്‍ പുതിയ ജീവിതത്തിലേക്ക്
കൊല്ലം : കരുതലിന്റെ കൈത്താങ്ങില്‍ വളര്‍ന്ന ശാലിനിക്ക് ഇനി ജീവിതത്തിന്റെ പുതിയ അധ്യായം. വനിതാ-ശിശുവികസന വകുപ്പിന് കീഴിലുള്ള കൊല്ലം ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസന്റ് ഗേള്‍സിലെ താമസക്കാരിയായ ശാലിനിയുടെ വിവാഹം വനിതാ-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില്‍ നടന്നു . നീരാവില്‍ പനമൂട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലാണ് മംഗളച്ചടങ്ങുകള്‍. അഞ്ചാലുംമൂട് വെട്ടുവിള സൗഭാഗ്യ വീട്ടില്‍ സുധീഷ് എസ് ആണ് വരന്‍. രാവിലെ 10നും 10.30നും ഇടയിലായിരുന്നു വിവാഹച്ചടങ്ങുകള്‍.സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ കഴിയുന്ന ശാലിനിയുടെ…













