Month: September, 2026

ബിവറേജ് ഔട്ട്‌ലെറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു
Crime, Kerala

ബിവറേജ് ഔട്ട്‌ലെറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

പത്തനംതിട്ട : രണ്ടര മാസത്തിനിടെ രണ്ടാം തവണയും കോട്ടയത്തെ കുറവിലങ്ങാട് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം. അലമാരി കുത്തിത്തുറന്ന് 32,000 രൂപയോളം കവർന്നു.ഏണി ഉപയോഗിച്ച് കെട്ടിടത്തിന്റെ പിറകുവശത്തെ എക്സോസ്റ്റ് ഫാനിന് സമീപം എത്തിയ മോഷ്ടാവ് ഫാൻ ഇളക്കിമാറ്റിയാണ് അകത്ത് കടന്നതെന്നാണ് വിവരം. തുടർന്ന് അലമാരി കുത്തിത്തുറന്ന് പണം കവരുകയായിരുന്നു.ഇന്ന് രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയിച്ചത്. മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തും.

വഞ്ചിപ്പാട്ടിന്റെ താളത്തിൽ മൂക്കന്നൂർ പള്ളിയോട നിർമാണത്തിന് ഉളികുത്തി
Kerala

വഞ്ചിപ്പാട്ടിന്റെ താളത്തിൽ മൂക്കന്നൂർ പള്ളിയോട നിർമാണത്തിന് ഉളികുത്തി

By ഷിബു കൂട്ടുംവാതുക്കൾ  കോഴഞ്ചേരി: വഞ്ചിപ്പാട്ടിന്റെയും ദേവസ്തുതികളുടെയും അകമ്പടിയിൽ മൂക്കന്നൂർ പള്ളിയോട നിർമാണത്തിന് ഉളികുത്തി. പമ്പാ തീരത്ത് മൂക്കന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം ഒരുക്കിയ മാലിപ്പുരയിൽ നടന്ന ചടങ്ങിൽ ആറൻമുള പള്ളിയോട സേവാ സംഘം ഭാരവാഹികളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. ക്ഷേത്ര മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി ഭദ്രദീപം കൊളുത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മൂത്താചാരി എം. ആർ. മോഹനൻ ആചാരി ആഞ്ഞിലിത്തടിയിൽ ആദ്യ ഉളികുത്തി. ശിൽപ്പി അയിരൂർ സതീഷ് ആചാരിയുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചു. മൂക്കന്നൂർ 720-ാം…

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Kerala

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

By: ഷിബു കൂട്ടുംവാതുക്കൽ സബ്ബ് എഡിറ്റർ കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചില പ്രതികളെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. കൈതൊട്ടാൽ പൊള്ളുമെന്ന് പേടിയുണ്ടോയെന്നും കോടതി പരാമർശിച്ചു. കേസുമായി ബന്ധപ്പെട്ട ഫയൽ ലഭിച്ചത് ഇന്നലെയാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു വിമർശനം. തീരുമാനമെടുക്കാൻ വൈകിയത് ഫയൽ ലഭിക്കാത്തതിനാലാണെന്ന് പിന്നാക്ക വികസന കോർപറേഷൻ സെക്രട്ടറി കോടതിയെ ബോധിപ്പിച്ചു. “കൈ…

നിർമാണ സാമഗ്രി ഗതാഗത നിരോധനം: തമിഴ്നാട് സർക്കാരിന്റെ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപണം
Kerala, National

നിർമാണ സാമഗ്രി ഗതാഗത നിരോധനം: തമിഴ്നാട് സർക്കാരിന്റെ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപണം

By: എസ്. പ്രിയങ്ക സ്പെഷ്യൽ കറസ്പോണ്ടന്റ് കൊച്ചി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് പാറ, എം-സാൻഡ് തുടങ്ങിയ നിർമാണ സാമഗ്രികൾ കയറ്റി അയക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കുമെന്ന ഉറപ്പ് തമിഴ്നാട് മുഖ്യമന്ത്രി പാലിച്ചില്ലെന്ന് ആരോപണം. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നൽകിയ ഉറപ്പാണ് പാലിക്കാത്തതെന്നാണ് കേരളത്തിലെ ലോറി ഉടമകളുടെ പരാതി. നിരോധനത്തിനെതിരെ കേരളത്തിലെ ലോറി ഉടമകൾ നൽകിയ ഹർജിയിൽ, പാറയും എം-സാൻഡും ഉൾപ്പെടെയുള്ള ചെറുകിട ധാതുക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാരിന് അധികാരമുണ്ടോയെന്ന വിഷയമാണ് മദ്രാസ് ഹൈക്കോടതി…

ബ്രിക്സ് ഉച്ചകോടി: പുടിൻ ഡൽഹിയിൽ
Kerala, World

ബ്രിക്സ് ഉച്ചകോടി: പുടിൻ ഡൽഹിയിൽ

By:ഷിബു കൂട്ടുംവാതുക്കൾ, സബ് എഡിറ്റർ  ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ന്യൂഡൽഹിയിലെത്തി. പാലം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. സന്ദർശനത്തിനിടെ മോദിയുമായി പുടിൻ നടത്തുന്ന കൂടിക്കാഴ്ചയിൽ പ്രതിരോധ സഹകരണം, ഊർജ പങ്കാളിത്തം, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ-റഷ്യ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കൂടിക്കാഴ്ചയിൽ വിലയിരുത്തും. ബ്രിക്സ്…

കെപിസിസി യോഗത്തിലേക്ക് ദീപാ ദാസ് മുൻഷിക്ക് ക്ഷണമില്ല; കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു
National

കെപിസിസി യോഗത്തിലേക്ക് ദീപാ ദാസ് മുൻഷിക്ക് ക്ഷണമില്ല; കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു

By: ഷിബു കൂട്ടുംവാതുക്കൾ  തിരുവനന്തപുരം: കെപിസിസി യോഗത്തിലേക്ക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക ക്ഷണമില്ലാത്തത് കോൺഗ്രസ് നേതൃത്വത്തിൽ പുതിയ വിവാദത്തിന് വഴിവെച്ചു. സംസ്ഥാന കോൺഗ്രസിന്റെ നിർണായക യോഗത്തിലേക്ക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെ ഒഴിവാക്കുന്നത് ഇതാദ്യമായാണ്. സംഭവത്തിൽ ദീപാ ദാസ് മുൻഷി സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചതായാണ് സൂചന. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് കെപിസിസി യോഗം ചേരാൻ തീരുമാനിച്ചത്. എന്നാൽ യോഗത്തിൽ പങ്കെടുക്കുന്നതിനുള്ള അറിയിപ്പ് ദീപാ ദാസ് മുൻഷിക്ക്…

റിയാസ് 20.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഇ.ഡി.; 85 ലക്ഷം ദുബായിലേക്ക് ഹവാല വഴി കടത്തിയെന്നും ആരോപണം
Kerala

റിയാസ് 20.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഇ.ഡി.; 85 ലക്ഷം ദുബായിലേക്ക് ഹവാല വഴി കടത്തിയെന്നും ആരോപണം

By: ഷിബു കൂട്ടുംവാതുക്കൾ സബ് എഡിറ്റർ  തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് വിവിധയിടങ്ങളിൽ നിന്നായി 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചെന്ന ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതിൽ 85 ലക്ഷം രൂപ ഹവാല ഇടപാടിലൂടെ ദുബായിലേക്ക് കടത്തിയെന്നും ഡി.ജി.പിക്ക് നൽകിയ കത്തിൽ ഇ.ഡി. വ്യക്തമാക്കിയതായി റിപ്പോർട്ട്. റിയാസിന് ലഭിച്ചുവെന്ന് ആരോപിക്കുന്ന കൈക്കൂലി തുക സി.എം.ആർ.എൽ കമ്പനിയിൽ നിന്നുള്ളതല്ലെന്നും ഇ.ഡിയുടെ റിപ്പോർട്ടിൽ…

മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിനെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റിൽ
Crime, Kerala

മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിനെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റിൽ

By: ഷിബുകൂട്ടുംവാതുക്കൾ സബ് എഡിറ്റർ  കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെട്ടുകത്തി കൊണ്ട് മാരകമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊറ്റങ്കര പേരൂർ തട്ടാർക്കോണം മനക്കര മേലൂട്ട് കാവ് വയലിവീട്ടിൽ ചിതൽ മണികണ്ഠൻ എന്ന സാബു (46) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. സെപ്റ്റംബർ ആറിന് വൈകിട്ട് നാലോടെ തട്ടാർക്കോണം വഞ്ചിമുക്കിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. രാജീവും സാബുവും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് സാബു അടുക്കളയിൽനിന്ന് വെട്ടുകത്തി എടുത്ത് രാജീവിനെ പിന്തുടർന്ന് ആക്രമിക്കുകയുമായിരുന്നു….

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
Kerala

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

By:ഷിബുകൂട്ടുംവാതുക്കൾ സബ് എഡിറ്റർ  തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സർവീസ് പൂർണമായി നിർത്തിവച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച കെ. പത്മകുമാർ സമിതിയുടെ ശുപാർശകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സമരത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുമ്പായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കണ്ട് ചർച്ച നടത്തുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. നിലവിലെ മിനിമം…

വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും മാതാവിനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Crime, Kerala

വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും മാതാവിനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

By: ഷിബുകൂട്ടുംവാതുക്കൾ സബ് എഡിറ്റർ  കൊല്ലം: മുൻവിരോധത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ചണ്ണപ്പേട്ട താഴെ മീൻകുളം വടക്കേതിൽ സനൽ (26), കിളിമാനൂർ കണ്ണങ്കോട് കായാട്ടുകോണം പറങ്കിമാവിളയിൽ സുധീഷ് (28) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ ആറിന് വൈകിട്ട് 4.30ഓടെയാണ് സംഭവം. മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ യുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക്…

1 2 3 4
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534