Month: September, 2026

വീട്ടിൽനിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ; മദ്യശേഖരത്തെക്കുറിച്ച് അറിയില്ലെന്ന് പ്രതികരണം
Kerala

വീട്ടിൽനിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ; മദ്യശേഖരത്തെക്കുറിച്ച് അറിയില്ലെന്ന് പ്രതികരണം

By: ഷിബു കൂട്ടുംവാതുക്കൾ  കൊച്ചി: വീട്ടിൽനിന്ന് അനധികൃതമായി മദ്യം പിടിച്ചെടുത്ത കേസിൽ ആന്റോ അഗസ്റ്റിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ ഓഫീസിലെത്തി ആന്റോയെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വയനാട്ടിലെ വീട്ടിൽനിന്ന് മദ്യം പിടിച്ചെടുത്ത സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ പ്രതികരണം. താൻ മദ്യപിക്കുന്ന ആളല്ലെന്നും ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മദ്യവുമായി ബന്ധപ്പെട്ട കേസ് എന്താണെന്നും വീട്ടിൽ അനധികൃതമായി…

മത്സ്യബന്ധന വല വാങ്ങാനെത്തി മൊബൈൽ ഫോൺ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
Kerala

മത്സ്യബന്ധന വല വാങ്ങാനെത്തി മൊബൈൽ ഫോൺ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലം: മത്സ്യബന്ധന വല വാങ്ങാനെത്തിയ ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പള്ളിത്തോട്ടം പോലീസ് ആലപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാഞ്ഞിരംചിറ പാലയ്ക്കൽ ഹൗസിൽ ടോണി (26) ആണ് അറസ്റ്റിലായത്. പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ പോർട്ട് ലോക്കർ റൂമിൽനിന്ന് പള്ളിത്തോട്ടം സ്വദേശി നെൽസന്റെ 30,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് ഇയാൾ മോഷ്ടിച്ചത്. നെൽസന്റെ പക്കൽ മത്സ്യബന്ധന വല വാങ്ങാനെത്തിയ പ്രതി ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്…

ജെ.എം.എ. സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
Kerala

ജെ.എം.എ. സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ.) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാച്യു–ഗാന്ധാരി അമ്മൻ കോവിൽ റോഡിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ജെ.എം.എ. ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (ഇ.ബി.എം. ന്യൂസ്) ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അരമുഗൻപിള്ള (ടിപ്പ് ഓഫ് ഇന്ത്യ ന്യൂസ്), ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൽ (കലാകൗമുദി), സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ (രാഷ്ട്രവാദി ന്യൂസ്), സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ (മീഡിയ ട്വന്റി),…

മെസ്സി തട്ടിപ്പ് കേസ്: റിപ്പോർട്ടർ ചാനൽ ഓഫീസിൽ പൊലീസ് പരിശോധന; നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്
Kerala

മെസ്സി തട്ടിപ്പ് കേസ്: റിപ്പോർട്ടർ ചാനൽ ഓഫീസിൽ പൊലീസ് പരിശോധന; നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ചാനൽ ഓഫീസിലടക്കം അഞ്ചിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പരിശോധന നടത്തി. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവാങ്ങി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട ഫ്ലാറ്റിലും അഗസ്റ്റിൻ…

സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ; റിമാൻഡിൽ
Crime, Kerala

സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ; റിമാൻഡിൽ

റാന്നി: നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളും വീഡിയോകളുമാക്കി മാറ്റി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അങ്ങാടി വില്ലേജിൽ വരവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ മാത്തുക്കുട്ടിയുടെ മകൻ അനൂപ് സി.എം. (31) ആണ് റാന്നി പൊലീസിന്റെ പിടിയിലായത്. സാമൂഹികമാധ്യമങ്ങളിൽനിന്ന് ശേഖരിച്ച റാന്നി സ്വദേശിനികളായ സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് സ്വന്തം ഫോണിൽ സൂക്ഷിക്കുകയും മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ ഇയാൾക്കെതിരെ സമാനമായ മറ്റൊരു കേസ് രജിസ്റ്റർ…

ശാലിനിയും സുധീഷും മന്ത്രിയുടെ സാന്നിധ്യത്തില്‍ പുതിയ ജീവിതത്തിലേക്ക്
Kerala

ശാലിനിയും സുധീഷും മന്ത്രിയുടെ സാന്നിധ്യത്തില്‍ പുതിയ ജീവിതത്തിലേക്ക്

കൊല്ലം : കരുതലിന്റെ കൈത്താങ്ങില്‍ വളര്‍ന്ന ശാലിനിക്ക് ഇനി ജീവിതത്തിന്റെ പുതിയ അധ്യായം. വനിതാ-ശിശുവികസന വകുപ്പിന് കീഴിലുള്ള കൊല്ലം ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസന്റ് ഗേള്‍സിലെ താമസക്കാരിയായ ശാലിനിയുടെ വിവാഹം  വനിതാ-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില്‍ നടന്നു . നീരാവില്‍ പനമൂട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലാണ് മംഗളച്ചടങ്ങുകള്‍. അഞ്ചാലുംമൂട് വെട്ടുവിള സൗഭാഗ്യ വീട്ടില്‍ സുധീഷ് എസ് ആണ് വരന്‍. രാവിലെ 10നും 10.30നും ഇടയിലായിരുന്നു വിവാഹച്ചടങ്ങുകള്‍.സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ കഴിയുന്ന ശാലിനിയുടെ…

സവാള വില നിയന്ത്രണം: വിപണി ഇടപെടലിന് ജില്ലയില്‍ തുടക്കം
Kerala

സവാള വില നിയന്ത്രണം: വിപണി ഇടപെടലിന് ജില്ലയില്‍ തുടക്കം

By ഷിബു കൂട്ടുംവാതുക്കൾ  കൊല്ലം :സവാള വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് മുഖേന കിലോക്ക് 35 രൂപ നിരക്കില്‍ സവാള ലഭ്യമാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ എ കെ ഹഫീസ് നിര്‍വഹിച്ചു. ജില്ലാ കലക്ട്രേറ്റിന് സമീപം ഹോര്‍ട്ടികോര്‍പ്പിന്റെ മൊബൈല്‍ യൂണിറ്റിന്റെ ഫ്‌ലാഗ് ഓഫ് കര്‍മവും അദ്ദേഹം നിര്‍വഹിച്ചു. പൊതുവിപണിയിലെ സര്‍ക്കാരിന്റെ സമയോചിത ഇടപെടലാണ് കിലോക്ക് 35 രൂപ നിരക്കിലുള്ള സവാള വില്പനയെന്ന് മേയര്‍ പറഞ്ഞു. ഓണക്കാലത്ത് അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ സാധാരണക്കാരിലേക്ക്…

ആത്മഹത്യാ പ്രവണത തടയാന്‍ കുടുംബബന്ധങ്ങള്‍ ദൃഢമാക്കണം: മന്ത്രി കെ മുരളീധരന്‍
Kerala

ആത്മഹത്യാ പ്രവണത തടയാന്‍ കുടുംബബന്ധങ്ങള്‍ ദൃഢമാക്കണം: മന്ത്രി കെ മുരളീധരന്‍

കൊല്ലം :സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണത തടയാന്‍ കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. യുവാക്കള്‍ക്കിടയിലും ഐ ടി മേഖലയിലടക്കം ജോലി ചെയ്യുന്നവരിലും വിഷാദവും ആത്മഹത്യാ പ്രവണതയും വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. മാതാപിതാക്കളും മക്കളും തുറന്ന് സംസാരിക്കാനും വിഷമങ്ങള്‍ പങ്കുവെക്കാനും സമയം കണ്ടെത്തണം. ‘ഡിന്നര്‍ വിത്ത് പേരന്റ്‌സ്’ പോലുള്ള ആശയങ്ങള്‍ കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കണമെന്നും മന്ത്രി പറഞ്ഞു. ആത്മഹത്യാ പ്രതിരോധത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍…

108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
Kerala

108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. സെക്രട്ടറിയേറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും…

ഭക്ഷണമെത്തിക്കാതെ കാറ്ററിങ് സംഘം വഞ്ചിച്ചതായി പരാതി
Crime, Kerala

ഭക്ഷണമെത്തിക്കാതെ കാറ്ററിങ് സംഘം വഞ്ചിച്ചതായി പരാതി

കോട്ടയം: ജില്ലയിലെ രണ്ട് കല്യാണ മണ്ഡപങ്ങളിൽ വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണമെത്തിക്കാതെ കാറ്ററിങ് സംഘം വഞ്ചിച്ചതായി പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് വധുവിന്റെ കുടുംബാംഗങ്ങൾക്ക് ദുരനുഭവമുണ്ടായത്. കഞ്ഞിക്കുഴി സ്വദേശിനിയുടെ വിവാഹത്തിന് ഭക്ഷണവും സ്റ്റേജും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ കരാറാണ് കാറ്ററിങ് സംഘത്തിന് നൽകിയത്. എന്നാൽ ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താതിരുന്നതിനെ തുടർന്ന് സമീപത്തെ ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചാണ് ക്ഷണിക്കപ്പെട്ടവർക്ക് നൽകിയത്. ചോറ്റിയിൽ നടന്ന മറ്റൊരു വിവാഹത്തിന് പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.4 ലക്ഷം…

1 2 3 4
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534